നിങ്ങളുടെ കുട്ടികൾക്ക് ഐസ് ഇട്ട ഡ്രിങ്ക്സ് നൽകാറുണ്ടോ? അരുതെന്ന മുന്നറിയിപ്പുമായി FSAI

നാലു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഐസ് ഇട്ട ഡ്രിങ്കുകൾ (slushies) നൽകരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് (FSAI). ഇവയിൽ അടങ്ങിയിരിക്കുന്ന ഗ്ലിസറോൾ, കുട്ടികളിൽ ഛർദ്ദി, തലവേദന, തലകറക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് പുറമെ മുതിർന്നവർ ആയാലും ഇത്തരം പാനീയങ്ങൾ ദിവസം ഒന്നിലധികം തവണ കുടിക്കാൻ പാടില്ല. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഗ്ലിസറോളിന് ഇയു അംഗീകാരം ഉള്ളതാണ്. ഐസ് ഇട്ട ഇത്തരം പാനീയങ്ങൾക്ക് കൊഴുപ്പ് പകരുന്നത് … Read more

അയർലണ്ടിൽ 2024 ആദ്യ പാദത്തിൽ നിർമിച്ചത് വെറും 158 സോഷ്യൽ ഹോമുകൾ; 9,300 എന്ന ലക്ഷ്യം കൈവരിക്കുമെന്ന് മന്ത്രി

അയർലണ്ടിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ നിർമ്മാണം പൂർത്തിയാക്കിയത് വെറും 158 സോഷ്യൽ ഹോമുകൾ മാത്രമെന്ന് ഭവന വകുപ്പിന്റെ റിപ്പോർട്ട്‌. ഈ വർഷം ആകെ 9,300 സോഷ്യൽ ഹോമുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും 158 എണ്ണം മാത്രമേ ആദ്യ പാദത്തിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. അതേസമയം പൊതുവെ സോഷ്യൽ ഹോമുകൾ കൂടുതലായും നിർമ്മിക്കപ്പെടുന്നത് വർഷത്തിന്റെ രണ്ടാം പകുതിയിലാണെന്നാണ് ഭവനവകുപ്പ് വക്താവ് പറയുന്നത്. കഴിഞ്ഞ വർഷം നിർമ്മിക്കപ്പെട്ടവയിൽ 83 ശതമാനവും വർഷത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നുവെന്നും, അതിൽ തന്നെ … Read more

അയർലണ്ടിൽ ഗ്യാസിന് ഡിമാൻഡ് കുറഞ്ഞു; ജൂണിൽ മാത്രം കുറഞ്ഞത് 17%

അയർലണ്ടിൽ പൊതുവിൽ ഗ്യാസിന്റെ ഡിമാൻഡ് കുറഞ്ഞു. 2024 ആറു മാസം പിന്നിടുമ്പോൾ രാജ്യത്ത് ഗ്യാസിന്റെ ഉപഭോഗം 2023-ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് 3% ആണ് കുറഞ്ഞത്. അതേസമയം ഈ കാലയളവിൽ രാജ്യത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചത് ഗ്യാസ് ആണെന്നും Gas Networks Ireland-ന്റെ ജൂൺ മാസത്തിലെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഈ വർഷം ആകെ വൈദ്യുതിയുടെ 43 ശതമാനവും ഗ്യാസ് ഉപയോഗിച്ച് ഉൽപാദിപ്പിച്ചപ്പോൾ 36 ശതമാനം വിൻഡ് മിൽ വഴി ഉൽപാദിപ്പിച്ചു. ജൂൺ മാസത്തിലെ കണക്ക് … Read more

Coolock-ലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കയ്യാങ്കളിയിലേക്ക് മാറി; 15 പേരെ അറസ്റ്റ് ചെയ്ത് ഗാർഡ

ഡബ്ലിനിലെ Coolock-ൽ അഭയാർത്ഥികളുടെ കെട്ടിടത്തിനു സമീപം തീ വച്ചതിനെ തുടർന്നുണ്ടായ സംഭവം പരമ്പരയിൽ 15 പേരെ അറസ്റ്റ് ചെയ്തതായി ഗാർഡ. തിങ്കളാഴ്ച രാവിലെയാണ് അഭയാർത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന പഴയ Crown Paints factory കെട്ടിടത്തിന്റെ സമീപം നിർത്തിയിട്ട ജെസിബി ഡിഗ്ഗറിന് അജ്ഞാതർ തീവച്ചത്. തുടർന്ന് ഡിഗ്ഗറും ഏതാനും ഉപകരണങ്ങളും കത്തി നശിച്ചു. അതേസമയം ഏതാനും മാസങ്ങളായി കെട്ടിടത്തിന്റെ മുന്നിൽ കുടിയേറ്റ വിരുദ്ധർ പ്രക്ഷോഭം നടത്തി വരികയായിരുന്നു. ഞായറാഴ്ച രാത്രി പ്രക്ഷോഭകരുടെ ടെന്റ് അധികൃതർ പൊളിച്ചു മാറ്റിയതിനെ തുടർന്നുള്ള പ്രകോപനം … Read more

HSE-യിലെ റിക്രൂട്ട്മെന്റ് നിരോധനം ഇന്ന് അവസാനിക്കും

അയര്‍ലണ്ടിലെ പൊതുആരോഗ്യമേഖലയിലേയ്ക്ക് (HSE) പുതിയ നിയമനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് റിക്രൂട്ട്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അതേസമയം HSE-ക്ക് 1.5 ബില്യണ്‍ യൂറോയുടെ അധിക ഫണ്ടിങ് നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുക, പണപ്പെരുപ്പത്തെ മറികടക്കുക മുതലായവയ്ക്കായാണ് ഈ പണം ഉപയോഗപ്പെടുത്തുക. ഇതിന് പിന്നാലെയാണ് നിയമനനിരോധനം പിന്‍വലിക്കുന്നതായി HSE മേധാവി ബെര്‍നാര്‍ഡ് ഗ്ലോസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 2025-ല്‍ 1.2 ബില്യണ്‍ യൂറോയും HSE-ക്ക് ലഭിക്കും. HSE-യിലെ 4,000 പോസ്റ്റുകള്‍ക്ക് ആവശ്യത്തിന് പണം … Read more

ഡബ്ലിനിലെ പ്രശസ്തമായ ബീച്ചിൽ നീന്തൽ നിരോധനം

സൗത്ത് ഡബ്ലിനിലെ പ്രശസ്ത ബീച്ചായ Blackrock Seafront-ല്‍ നീന്തല്‍ നിരോധിച്ച് കൗണ്ടി കൗണ്‍സില്‍. ഇവിടുത്തെ വെള്ളത്തില്‍ E-Coli, Enterococci ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് Dún Laoghaire-Rathdown County Council ആണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ 10-ന് ബീച്ചില്‍ നിന്നും ശേഖരിച്ച വെള്ളത്തിലാണ് മനുഷ്യരില്‍ വയറിളക്കം, ഛര്‍ദ്ദി, മൂത്രാശയ അണുബാധ മുതലായവ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിശക്തമായ മഴയില്‍ പലയിടത്തുനിന്നായി ഒഴുകിയെത്തിയ വെള്ളത്തിലൂടെയാണ് ഇവ ബീച്ചിലെത്തിയത്. ബുധനാഴ്ച വരെയാണ് നീന്തല്‍ നിരോധനം.

അയർലണ്ടിൽ ജനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഹോസ്പിറ്റൽ ബെഡ്ഡുകളില്ല; ഇയുവിൽ അവസാന അഞ്ചിലേയ്ക്ക് എത്തി രാജ്യം

അയര്‍ലണ്ടിലെ ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 28% വര്‍ദ്ധിച്ചെങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി കണക്കാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളെക്കാളും വളരെ കുറവെന്ന് റിപ്പോര്‍ട്ട്. 27 അംഗ ഇയു രാജ്യങ്ങളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ ഏറ്റവും കുറവ് ഹോസ്പിറ്റല്‍ ബെഡ്ഡുകളുള്ള അഞ്ചാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയു ശരാശരിയെക്കാള്‍ 43% കുറവാണിത്. ഒരു ലക്ഷം ആളുകള്‍ക്ക് 291 ബെഡ്ഡുകള്‍ എന്നതാണ് 2022-ലെ സ്ഥിതിയനുസരിച്ച് അയര്‍ലണ്ടിലെ കണക്ക്. … Read more

ഡബ്ലിനിൽ വീണ്ടും അഭയാർഥികളുടെ കെട്ടിടത്തിന് തീവെപ്പ്

അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന കെട്ടിടത്തിന് സമീപം വീണ്ടും തീവെപ്പ്. നോര്‍ത്ത് ഡബ്ലിനിലെ Coolock-ലുള്ള Crown Paints പ്രദേശത്തെ കെട്ടിടത്തിലെ പണികള്‍ക്കായി കൊണ്ടുവന്ന ഒരു ജെസിബി ഡിഗ്ഗറിനാണ് അജ്ഞാതര്‍ തീയിട്ടത്. ഡിഗ്ഗറും മറ്റ് ചില ഉപകരണങ്ങളും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഗാര്‍ഡ ക്യാംപ് ചെയ്യുകയാണ്. 200-ഓളം വരുന്ന കുടിയേറ്റവിരുദ്ധ പ്രക്ഷോഭകരും ഇവിടെയുണ്ട്. തീപിടിത്തത്തെത്തുടര്‍ന്ന് Malahide Road അടച്ചിട്ട് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് ഫയര്‍ ഫൈറ്റിങ് യൂണിററുകളെത്തിയാണ് തീയണച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ‘Coolock Says … Read more

ഡബ്ലിനിൽ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 3-നും 3.45-നും ഇടയിലാണ് Drimnagh പ്രദേശത്തെ ഒരു വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പുരുഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിനൊപ്പമുള്ള വീട്ടുകാരെ ഇവിടെ നിന്നും മാറ്റുകയും ചെയ്യേണ്ടിവന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ സാക്ഷികളുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3-നും 3.45-നും ഇടയില്‍ Drimnagh-യിലെ Dromard Road-ന് സമീപം ഉണ്ടായിരുന്നവര്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടിരിക്കാന്‍ സാധ്യതയുണ്ട്. … Read more

സെലൻസ്കിയെ ആലിംഗനത്തോടെ അയർലണ്ടിലേക്ക് സ്വീകരിച്ച് ഹാരിസ്; ഉക്രെയിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു

അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തിയ ഉക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഉഭയകക്ഷികാര്യങ്ങളിലും, നയതന്ത്ര പദ്ധതികളിലും ചര്‍ച്ച നടത്തി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. കൗണ്ടി ക്ലെയറിലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ സെലന്‍സ്‌കിയെ ഹാരിസ് നേരിട്ടെത്തി ആലിംഗനത്തോടെ സ്വാഗതം ചെയ്തു. ഇതാദ്യമായാണ് സെലന്‍സ്‌കി ഹാരിസുമായി അയര്‍ലണ്ടില്‍ കൂട്ടിക്കാഴ്ചയ്‌ക്കെത്തുന്നത്. അയര്‍ലണ്ടിന് നല്‍കാനുള്ള സന്ദേശത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, അയര്‍ലണ്ട് നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ അയര്‍ലണ്ട് തങ്ങളെ പിന്തുണച്ചുവരുന്നുണ്ടെന്നും, നിരവധി ഉക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ … Read more