വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ഒൻപതു ഞാറാഴ്ചകളിലായി കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥയും ആചരിച്ചുവരുന്നു. തുടർന്ന് ആഗസ്റ്റ് 30-ന് ഫാ. ഫ്രാൻസിസ് സിലൻ PMI & ടീം നയിക്കുന്ന വാർഷിക ധ്യാനവും കുമ്പസാരവും നടത്തപ്പെടുന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, ലദീഞ്ഞ്, മെഴുകുതിരി പ്രദക്ഷിണം, തിരുനാൾ കൊടിയേറ്റ് … Read more

ഓഗസ്റ്റ് മാസത്തിലെ മലയാളം കുർബാന 18-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

ഓഗസ്റ്റ് മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഓഗസ്റ്റ് 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷനാ’യുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2024 ഓഗസ്റ്റ്  16 , 17, 18 (വെള്ളി, ശനി, ഞായർ) തിയതികളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ധ്യാനം നടത്തപ്പെടുന്നത്.  അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ  പ്രശസ്ത ധ്യാന ഗുരു റവ. ഫാ ബിനോയി കരിമരുതുങ്കലാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും … Read more

കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ  വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും ഇന്ന് ( 3  ഓഗസ്റ്റ്)

ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ പുതുതായി രൂപീകരിച്ച കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും നാളെ (2024 ആഗസ്റ്റ് മാസം മൂന്നാം തീയതി) തോമസ് ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.റിട്രീറ്റ് പ്രോഗ്രാം രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും തുടർന്ന് Inauguration, singing session, main talk, group discussion, reflection, games & activities, dedication എന്നിങ്ങനെ വിവിധ ഭാഗങ്ങളായി റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നതുമാണ്. റവ. വർഗ്ഗീസ് … Read more

വെക്സ്ഫോർഡ് കൗണ്ടിയിലെ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ വിശുദ്ധ കുര്യാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

വെക്സ്ഫോർഡ് കൗണ്ടിയിൽ വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ സെ. കുര്യാക്കോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ജൂലൈ 27-ന് ശനിയാഴ്ച്ച വിശുദ്ധകുറിയാക്കോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വെക്സ്ഫോർഡിലുള്ള  ക്ലൊണാർഡ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബ്ബാനയും വിശുദ്ധ കുര്യാക്കോസ് സഹദായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വർണ്ണശബളമായ പ്രദിക്ഷണവും നടത്തുകയുണ്ടായി. തുടർന്ന് ഭക്തജനങ്ങൾക്കായി പെരുന്നാൾ നേർച്ചയായി നെയ്യപ്പം വിതരണവും, ബാൺ ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സ്നേഹവിരുന്നും നടത്തുകയുണ്ടായി. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവകവികാരിമാരായ ജോബിമോൻ സ്കറിയാ അച്ചനും, ബിബിൻ … Read more

സിറോ മലങ്കര കാത്തലിക് ചർച്ച് നോക്ക് തീർത്ഥാടനം നാളെ (ജൂലൈ 27)

സിറോ മലങ്കര കാത്തലിക് ചർച്ചിന്റെ (അയർലണ്ട് റീജിയൻ)  കീഴിലുള്ള മലങ്കര കാത്തലിക് കമ്മ്യൂണിറ്റി കോർക്കിന്റെ 2024 നോക്ക് തീർത്ഥാടനം നാളെ (ജൂലൈ 27, ശനി). അതിന്റെ ഭാഗമായുള്ള ഹോളി മാസ്സ് രാവിലെ 11.30-ന് നടക്കും. സിറോ മലങ്കര ക്രമത്തിൽ മലയാളത്തിൽ ആണ് കുർബാന. തുടർന്ന് 1.30-ന് യാത്ര ആരംഭിക്കും.

പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം; ജൂലൈ 27ന് ക്രോഗ് പാട്രിക് മലമുകളിലേക്ക് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ തീർത്ഥാടനം

സീറോ മലബാർ സഭയുടെ പിതൃവേദിയുടെ നേതൃത്വത്തിൽ അയർലണ്ടിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ്  പാട്രിക്ക് പുണ്യവാളന്റെ  പാദ സ്പർശമേറ്റ ക്രോഗ് പാട്രിക് മലമുകളിലേക്ക്, രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ള  വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം. ജൂലൈ 27ന് ശനിയാഴ്ച രാവിലെ 9 മണിക്ക് അടിവാരത്തിൽ നടക്കുന്ന വി. കുർബാനയോടു കൂടി ആരംഭിക്കും. കാർമികത്വം  നൽകുന്നത് Fr. ജോസഫ് ഒലിയക്കാട്ടിൽ, Fr. ജോസ് ഭരണികുളങ്ങര, Fr.പ്രിയേഷ് പുതുശ്ശേരി, Fr.ഷിന്റോ  SSP എന്നിവർ. ത്യാഗപൂർണ്ണവും ഭക്തിനിർഭരവുമായ  ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു കൊണ്ട് പുണ്യവാളന്റെ പ്രത്യേക … Read more

മാർത്തോമ്മാ സഭയുടെ വിശുദ്ധ കുർബാനയും, ഏകദിന റിട്രീറ്റും കിൽക്കെനി കൗണ്ടിയിൽ

ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ പുതുതായി രൂപീകരിച്ച കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും, ഏകദിന റിട്രീറ്റും 2024 ആഗസ്റ്റ് മാസം മൂന്നാം തീയതി തോമസ് ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് റവ. വർഗ്ഗീസ് കോശി (വികാരി) നേതൃത്വം നൽകുന്നതും, തുടർന്ന് singing session, main talk, group discussion, reflection, dedication എന്നിങ്ങനെ വിവിധ ഭാഗങ്ങളായി റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നതുമാണ്. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ഹാളുകളിൽ … Read more

ജൂലൈ മാസത്തിലെ മലയാളം കുർബാന 21-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

ജൂലൈ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 16-ലെ Church of Mary Mother of Hope പള്ളിയിൽ ജൂലൈ 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628

ഞായറാഴ്ച 14-ആം തീയതി ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ 5 മണിക്കുള്ള മലയാളം കുർബാനയില്ല; 10.45-ന് ബിഷപ്പിന് സ്വീകരണം

ഡബ്ലിൻ: ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ പള്ളിയിൽ ഈ വരുന്ന ഞായറാഴ്ച (14/ 07/ 24) മലയാളം കുർബാന ഉണ്ടായിരിക്കില്ല. ഡബ്ലിനിലെ പുതിയ സഹായ മെത്രാൻ Bishop Donal Roche, അന്നേ ദിവസം ഞായറാഴ്ച ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തന്റെ ആദ്യ സന്ദർശനം നടത്തുകയാണ്. ഫാ. ജെറി കാൻ ട്രാൻസ്ഫർ ആയ ഒഴിവിൽ എത്തുന്ന പുതിയ ഇടവക വികാരി റവ ഫാ.ഫിലിപ്പ് ബ്രാഡ്‌ലിയുടെ സ്ഥാനാരോഹണത്തിനായുള്ള 10.45-ന്റെ കുർബാനക്ക് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കും . സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് സെയിന്റ് ജോസഫ് … Read more