Co Mayo-യില്‍ സോഷ്യല്‍ ഹൗസിങ്ങിനായി കണ്ടുവച്ചിരുന്ന കെട്ടിടത്തില്‍ തീപടര്‍ന്ന് സാരമായ നാശനഷ്ടം. Ballina-യിലെ Kevin Barry Street-ലുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ തീ പടര്‍ന്നത്. എമർജൻസി സർവീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഇവിടെ 31 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ Mayo County Council കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.
സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW