പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെയും ഫാ. ഷൈജു നടുവത്താനിയുടെയും (AFCM UK) നേതൃത്വത്തിൽ ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനം അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans College ൽ വച്ചു നടത്തപ്പെടന്നു. ഫെബ്രുവരി 18 ചൊവ്വ രാവിലെ 10.00AM ന് ആരംഭിച്ച് 20 വ്യാഴം വൈകുന്നേരം 04.00PM ന് സമാപിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത് അയർലണ്ടിലെ AFCM Team ആണ്.
പ്രവാസ ജീവിതത്തിലെ പലവിധ ബുദ്ധിമുട്ടുകളിൽ കഴിയുന്ന വ്യക്തികളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും ദൈവവചനം കുളിർമഴയായി പെയ്തിറങ്ങുന്ന ഈ മൂന്നു ദിനങ്ങൾ, ആത്മീയ ജീവിതത്തിൽ നവീകരണമുണ്ടാക്കുവാനും, വിശ്വാസത്തിന്റെ പുതുവളിച്ചം സമൂഹത്തിന് പ്രദാനം ചെയ്തുകൊണ്ട് പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറഞ്ഞ് സഭക്കും, സമൂഹത്തിനും, കുടുംബത്തിനും ഉണർവ്വ് പ്രദാനം ചെയ്യുവാനുമായി ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്കായി ബഹു. ഷൈജു നടുവത്താനിയിൽ അച്ചൻ്റെ നേതൃത്ത്വത്തിൽ uk AFCM നയിക്കുന്ന ഇംഗ്ലീഷിലുള്ള ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 16, 17, 18 തിയതികളിലാണ് ഇംഗ്ലീഷ് ധ്യാനം നടക്കുന്നത്.

കുട്ടികൾക്കായി പ്രത്യേക സെഷൻസ് ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ലിജോ : 0879520150
നിവ്യ : 0870535255
ജയ്സൺ :0892523699
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW


