Monaghan-ൽ നിയമവിരുദ്ധമായ കോഴിപ്പോര് നടത്തിയ സംഭവത്തിൽ ഗാർഡ അന്വേഷണമാരംഭിച്ചു. Emyvale-ലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വച്ച് 2024 ജൂലൈ 27-ന് നടന്ന കോഴിപ്പോര് സംബന്ധിച്ചാണ് അന്വേഷണം.
സംഭവവുമായി ബന്ധപ്പെട്ട് എഴുപതുകളിൽ പ്രായമുള്ള ഒരു പുരുഷനെ ഗാർഡ ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃഗക്ഷേമവുമായി ബന്ധപ്പെട്ട കുറ്റകൃത്യം എന്ന നിലയ്ക്കാണ് അന്വേഷണം.
സംഭവം നടന്ന ദിവസം കാർഷിക വകുപ്പിന്റെ സഹായത്തോടെ വാറണ്ട് ഉപയോഗിച്ച് ഈ വീട് പരിശോധിച്ചതായും, അവിടെ നിന്നും 15 ചത്ത പൂവൻകോഴികളെ കണ്ടെത്തിയിരുന്നതായും ഗാർഡ പറഞ്ഞു. കൂടാതെ 70 പൂവൻകോഴികളെ ജീവനോടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW