Storm Darragh : ESB വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾ തുടരുന്നു

By Rose Malayalam Desk

Storm Darragh ചുഴലിക്കാറ്റ് നു ശേഷമുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ, ഇഎസ്‌ബി നെറ്റ്‌വർക്ക്സിന്റെ ടീമുകളും കരാർ ജീവനക്കാരും ഇന്ന് രാവിലെ മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇഎസ്‌ബി അറിയിച്ചു.

Storm Darragh മൂലമുണ്ടായ നാശം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തകരാറുകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്ന് വിതരണക്കാര്‍ അറിയിച്ചു.

വൈദ്യുതി തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇന്നലെ പരമാവധി 3,95,000 ആയിരുന്നു, എന്നാൽ അത് ഇന്ന് കുറവായെന്ന് അധികൃതർ അറിയിച്ചു.

എന്നിരുന്നാലും, കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത കാലാവസ്ഥ മൂലമുണ്ടായ ഗൗരവമായ നാശ നഷ്ടങ്ങള്‍ കാരണം അടുത്ത ദിവസങ്ങളിൽ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിവിതരണം ഇല്ലാതിരിക്കാമെന്ന് ഇഎസ്‌ബി മുന്നറിയിപ്പ് നൽകി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW