Tullamore-ലെ ഫാർമസിയിൽ വ്യാജ തോക്ക് കാട്ടി കൊള്ള: ചെറുപ്പക്കാരൻ പിടിയിൽ

By Rose Malayalam Desk

Co Offaly-യിലുള്ള Tullamore-ലെ ഫാര്‍മസിയില്‍ ആയുധവുമായെത്തി കൊള്ള നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് തോക്ക് എന്ന് തോന്നിപ്പിക്കുന്ന ഒരു ആയുധവുമായി കടയിലെത്തിയ മുഖംമൂടിധാരി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും, ചില മെഡിക്കല്‍ ഉപകരണങ്ങളുമായി രക്ഷപ്പെട്ടത്.

ഏതാനും സമയത്തിനുള്ളില്‍ തന്നെ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഫാര്‍മസിയില്‍ നിന്നും കവര്‍ന്ന സാധനങ്ങളും, ഒരു വ്യാജ തോക്കും കണ്ടെടുക്കുകയും ചെയ്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW