ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു; പക്ഷെ ഗതാഗതച്ചെലവ് കുത്തനെ ഉയർന്നു

അയര്‍ലണ്ടിലെ വാര്‍ഷിക പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) മെയ് മാസത്തെ റിപ്പോര്‍ട്ടില്‍ 2.6% ആണ് രാജ്യത്തെ പണപ്പെരുപ്പം.

അതേസമയം ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം ചെലവ് വര്‍ദ്ധിച്ചത് ഗതാഗത മേഖലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6.7% ആണ് ഒരു വര്‍ഷത്തിനിടെയുള്ള ഗതാഗതച്ചെലവ് വര്‍ദ്ധന. റസ്റ്ററന്റ്, ഹോട്ടല്‍ മേഖലയാണ് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ (4.7% വിലവര്‍ദ്ധന).

പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങളുടെ വിലവര്‍ദ്ധനയാണ് രാജ്യത്ത് ഗതാഗതച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. പെട്രോളിന് 14.5 ശതമാനവും, ഡീസലിന് 17.5 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെയുണ്ടായ വിലവര്‍ദ്ധന.

അതേസമയം വാര്‍ഷിക കണക്കെടുപ്പില്‍ ഏറ്റവും വലിയ വിലക്കുറവ് സംഭവിച്ചിരിക്കുന്നത് വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയ്ക്കാണ്. വസ്ത്രങ്ങള്‍ക്ക് 6.3% വില കുറഞ്ഞപ്പോള്‍ ചെരിപ്പുകളുടെ വില 1.4% കുറഞ്ഞു.

തുടര്‍ച്ചയായുള്ള ഏഴാം മാസവും പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ അയര്‍ലണ്ടിനായി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW