ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ പുതിയ വീടുകളേക്കാൾ വിലവർദ്ധന സെക്കൻഡ് ഹാൻഡ് വീടുകൾക്ക്; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്നത് Donegal-ൽ; റിപ്പോർട്ട് പുറത്തുവിട്ട് അധികൃതർ

അയര്‍ലണ്ടിലെ ഭവനവില 2025-ല്‍ 7 ശതമാനം ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) റിപ്പോര്‍ട്ട്. 2024-ല്‍ ഇത് 8.7 ശതമാനമായിരുന്നു. വിലക്കയറ്റ നിരക്കില്‍ നേരിയ കുറവ് സംഭവിച്ചെങ്കിലും, ശരാശരി വരുമാന വര്‍ദ്ധനയിലും വളരെ വലുതാണ് ഭവനവില വര്‍ദ്ധന എന്നതിനാല്‍ ജനങ്ങളുടെ വീട് വാങ്ങാനുള്ള ശേഷി അഥവാ പര്‍ച്ചേസിങ് പവര്‍ കാര്യമായി വര്‍ദ്ധിച്ചിട്ടില്ല എന്നതാണ് സത്യം.

ഡബ്ലിനിലെ വില

ഡബ്ലിനിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 5.6 ശതമാനം വര്‍ദ്ധിച്ച് ശരാശരി വില 500,000 യൂറോ ആയി. ഡബ്ലിന് പുറത്ത് 8.1 ശതമാനമാണ് ഒരു വര്‍ഷത്തിനിടെയുള്ള വര്‍ദ്ധന.

ഭവനങ്ങളെ വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിങ്ങനെയാക്കി തിരിച്ചാല്‍, ഡബ്ലിനില്‍ വീടുകള്‍ക്ക് 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 5.2 ശതമാനമാണ് വര്‍ദ്ധന. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 6.8 ശതമാനവും. ഡബ്ലിനില്‍ തന്നെ വില ഏറ്റവുമധികം വര്‍ദ്ധിച്ച പ്രദേശം ഡബ്ലിന്‍ സിറ്റിയാണ്- 7.0 ശതമാനം. ഫിന്‍ഗാളില്‍ വില 3.7 ശതമാനവും വര്‍ദ്ധിച്ചു.

ഡബ്ലിന് പുറത്തെ പ്രദേശങ്ങള്‍

ഡബ്ലിന് പുറത്ത് വീടുകള്‍ക്ക് ശരാശരി 7.7 ശതമാനം വില വര്‍ദ്ധിച്ചപ്പോള്‍, അപ്പാര്‍ട്ട്‌മെന്റുകളുടെ വിലവര്‍ദ്ധന 12.5 ശതമാനമാണ്. ഡബ്ലിന് പുറത്ത് ഏറ്റവുമധികം വില വര്‍ദ്ധിച്ച പ്രദേശം മിഡ്‌ലാന്‍ഡ്‌സ് (Laois, Longford, Offaly, and Westmeath) ആണ്- 14.4 ശതമാനം. ഏറ്റവും കുറവ് വിലവര്‍ദ്ധന സംഭവിച്ചത് വെസ്റ്റ് പ്രദേശങ്ങളിലാണ് (Galway, Mayo, and Roscommon)- 6.4 ശതമാനം.

രാജ്യത്തെ ശരാശരി ഭവനവില

2013-ന് ശേഷം രാജ്യത്തെ ഭവനവില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2013 ആദ്യത്തിലെ സാമ്പത്തിക തകര്‍ച്ചയില്‍ ഉണ്ടായിരുന്ന വിലയെ അപേക്ഷിച്ച് 178.8 ശതമാനം അധികമാണ് നിലവിലെ വില. 2007 ഏപ്രിലിലെ ഭവനവില വര്‍ദ്ധനാ കാലത്തെ ഏറ്റവുമുയര്‍ന്ന വിലയെ അപേക്ഷിച്ച് 25 ശതമാനവും അധികമാണിത്.

2025- ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തെ ശരാശരി ഭവനവില 378,000 യൂറോ ആണ്. എന്നാല്‍ ഏറ്റവുമധികം ശരാശരി വിലയുള്ള പ്രദേശം Dún Laoghaire-Rathdown ആണ്- 679,999 യൂറോ. ഏറ്റവും കുറഞ്ഞ ശരാശരി വിലയാകട്ടെ Donegal-ലും- 195,000.

അതേസമയം വീട് വാങ്ങാന്‍ ഏറ്റവുമധികം ചെലവേറിയ എയര്‍കോഡ് A94 (Blackrock, Dublin) ആണ്. ശരാശരി 830,000 യൂറോ ആണ് ഇവിടുത്തെ ഭവനവില. മറുവശത്ത് ഏറ്റവും കുറഞ്ഞ ശരാശരി വിലയ്ക്ക് വീട് വാങ്ങാവുന്ന എയര്‍കോഡ് F45 (Castlerea, Roscommon) ആണ്. ഇവിടുത്തെ ശരാശരി വില വെറും 155,000 യൂറോ.

വില വര്‍ദ്ധന അധികം സെക്കന്‍ഡ് ഹാന്‍ഡ് പ്രോപ്പര്‍ട്ടികള്‍ക്ക്

രാജ്യത്ത് പുതുതായി പണികഴിപ്പിച്ച വീടുകളെക്കാള്‍ സെക്കന്‍ഡ് ഹാന്‍ഡ് പ്രോപ്പര്‍ട്ടികള്‍ക്കാണ് വില വര്‍ദ്ധന അധികമെന്നാണ് സിഎസ്ഒ റിപ്പോര്‍ട്ട് പറയുന്നത്. 2025-ലെ അവസാന മൂന്ന് മാസങ്ങളില്‍ പുതിയ വീടുകളുടെ ശരാശരി വിലവര്‍ദ്ധന 6 ശതമാനമായിരുന്നു. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്ക് ഈ മൂന്ന് മാസത്തിനിടെ 7.3 ശതമാനമാണ് വില വര്‍ദ്ധിച്ചത്.

2025-ലെ നാല് പാദങ്ങളിലുമായി പുതിയ വീടുകള്‍ക്ക് ശരാശരി 5.3 ശതമാനം വില വര്‍ദ്ധിച്ചപ്പോള്‍, സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ വിലവര്‍ദ്ധന 10.6 ശതമാനമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW