ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിമാനത്താവളം അധികൃതർ

ഒരു മണിക്കൂറോളം ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിക്കിടന്ന കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിമാനത്താവളം അധികൃതർ. കിൽഡെയറിൽ നിന്നുള്ള Owen Nolan, മകൾ Ailbh (9) ആൺമക്കളായ Hugh (5) Max (2) എന്നിവരാണ് 2022 മെയ്‌ 30-ന് 50 മിനിറ്റ് നേരം എയർപോർട്ടിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയത്. സ്പെയിനിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുകയായിരുന്നു കുടുംബം.

കുടുംബത്തെ കാണാതായത്തോടെ എയർലൈൻ സ്റ്റാഫ്‌ നിരന്തരം ഇവർക്കായി അനൗൺസ്‌മെന്റുകൾ നടത്തുകയും, അമ്മയാകട്ടെ തന്റെ കുട്ടികളെ ആശ്വസിപ്പിക്കാനും അവരില്ലാതെ വിമാനം പറന്നുയരുന്നത് തടയാനും ശ്രമിച്ചുകൊണ്ടേയിരിക്കുകയും ചെയ്തിരുന്നു.

ശുചിമുറിയിൽ നിന്ന് ഇവരെ പുറത്തെത്തിക്കാൻ മെയിന്റനൻസ് ജീവനക്കാർ നടത്തിയ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ഒരു മണിക്കൂറോളം കഴിഞ്ഞ് അഗ്നിരക്ഷാ സേന എത്തി വാതിൽ പൊളിച്ചാണ് കുടുംബത്തെ രക്ഷിച്ചത്. കുടുംബം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വാതിലിന്റെ അകത്തെ ഹാൻഡിൽ ഊരിപ്പോയതാണ് ഇതിനെല്ലാം കാരണമായത്.

സമയത്ത് തന്നെ കുടുബത്തിന് വിമാനം കയറാൻ സാധിച്ചെങ്കിലും, ഈ സംഭവത്തെ തുടർന്നുണ്ടായ മാനസിക ആഘാതം അവരുടെ ഒരാഴ്ച നീണ്ടുനിന്ന അവധിക്കാലത്തെയും ബാധിച്ചു.

സംഭവത്തിൽ ആൺകുട്ടികൾ ഇരുവർക്കും 7,000 യൂറോ വീതം നഷ്ടപരിഹാരം നൽകാൻ നേരത്തെ ജില്ലാ കോടതി വഴി തീരുമാനമായിരുന്നു. ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച പെൺകുട്ടിയായ Alibhe-ന് ചെലവുകൾ അടക്കം 21,000 യൂറോ നഷ്ടപരിഹാരം നൽകാനാണ് എയർപോർട്ട് അധികൃതർക്ക് ഇൻജുറീസ് ബോർഡ് നിർദ്ദേശം നൽകിയത്. ഇതിൽ സംതൃപ്തരാണെന്ന് കുടുംബം അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW