ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘അടിക്ക് തിരിച്ചടി ‘; യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% നികുതി ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% ഇറക്കുമതി തീരുവയ്ക്ക് അതേ നാണയത്തില്‍ മറുപടിയായി 25% നികുതി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മീഷന്‍. ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള പുതിയ നികുതി മെയ് 16 മുതല്‍ നിലവില്‍ വരുമെന്നും, ബാക്കിയുള്ളവയ്ക്ക് മേലുള്ള നികുതി ഡിസംബര്‍ 1-ഓടെ നിലവില്‍ വരുമെന്നും യൂറോപ്യന്‍ യൂണിയന്‍ ഇന്നലെ രാത്രി പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നു.

യുഎസില്‍ നിന്നുമുള്ള ഡയമണ്ട്, മുട്ട, സോസേജ്, ഡെന്റല്‍ ഫ്‌ളോസ്, പൗള്‍ട്രി എന്നിവയ്‌ക്കെല്ലാം ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നാണ് ഇയു പറയുന്നത്. ബദാം, സോയാബീന്‍ എന്നിവയ്ക്കുള്ള നികുതി വര്‍ദ്ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും. അതേസമയം പട്ടികയില്‍ നിന്നും ബര്‍ബണ്‍, വൈന്‍, ഡെയറി ഉല്‍പ്പന്നങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. യുഎസ് ബര്‍ബന് 50% നികുതി ഏര്‍പ്പെടുത്തിയാല്‍ ഇയുവില്‍ നിന്നുള്ള മദ്യത്തിന് 200% നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. വലിയ രീതിയില്‍ വൈന്‍ കയറ്റുമതി ചെയ്യുന്ന ഫ്രാന്‍സ്, ഇറ്റലി മുതലായ രാജ്യങ്ങളെ ഇത് ആശങ്കയിയിലാക്കിയിരുന്നു.

പുതിയ നികുതിനിരക്കുകള്‍ സംബന്ധിച്ച് നാളെ (ഏപ്രില്‍ 9) ഇയു അംഗരാജ്യങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW