ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അദാനിക്ക് എതിരായ സമരം: കെനിയയിലെ പ്രധാന എയർപോർട്ടിൽ സർവീസുകൾ നിലച്ചു

കെനിയയിലെ നയ്റോബിയിലെ പ്രധാന  അന്താരാഷ്ട്ര എയർപോർട്ടിൽ അദാനിക്ക് എതിരായ പ്രതിഷേധത്തിൽ നിരവധി സർവീസുകൾ മുടങ്ങി. Jomo Kenyatta International Airport (JKIA) 30 വർഷക്കാലത്തേക്ക് നടത്തിപ്പിനായി ഏറ്റെടുക്കാനുള്ള ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ നീക്കത്തിന് എതിരായി കെനിയൻ വ്യോമമേഖലയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ സമരം ആരംഭിച്ചത്തോടെയാണ് രാജ്യത്തിന്‌ അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ നിലച്ചത്. മറ്റ് പ്രാദേശിക എയർപോർട്ടുകളെയും സമരം ബാധിച്ചിട്ടുണ്ട്.

അദാനി തിരികെ പോകുക എന്നെഴുതിയ പ്ലക്കാർഡുകളും മറ്റും ഏന്തിയാണ് എയർപോർട്ട് ജോലിക്കാർ സമരം നടത്തുന്നത്. വളരെ കുറഞ്ഞ സർവീസുകൾ മാത്രമേ ഇപ്പോൾ നടത്തുന്നുള്ളൂ എന്നും, പ്രശ്നപരിഹാരത്തിനു ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും Kenya Airports Authority അറിയിച്ചു.

അതേസമയം വിമാന താവളം ഏറ്റെടുക്കാനുള്ള അദാനി- കെനിയൻ സർക്കാർ കരാർ കെനിയയിലെ ഹൈക്കോടതി ഇടപെട്ട് തിങ്കളാഴ്ച താൽക്കാലികമായി റദ്ദാക്കിയിരുന്നു. എയർപോർട്ടിൽ നിലവിൽ പറ്റാവുന്നതിലും അധികം യാത്രക്കാർ വരുന്നു എന്നും, വികസനം ആവശ്യമാണ് എന്നും കാട്ടിയായിരുന്നു സർക്കാർ ജൂണിൽ കരാർ ഒപ്പിട്ടത്. തുടർന്ന് 30 വർഷത്തെ ഏറ്റെടുക്കലിനൊപ്പം പുതിയ റൺവേ നിർമ്മിക്കും എന്നും, പാസഞ്ചർ ടെർമിനൽ വിപുലീകരിക്കും എന്നും അദാനി ഗ്രൂപ്പ്‌ പറഞ്ഞിരുന്നു. എന്നാൽ സ്വദേശികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കെനിയയിലെ ട്രേഡ് യൂണിയനുകൾ സമരം ആരംഭിക്കുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW