ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അധിക്ഷേപം ഇവിടെ വിലപ്പോകില്ല; ‘നീയൊരു കഴുതയാണ് ‘ എന്ന കമന്റിന് കുറിക്ക്‌ കൊള്ളുന്ന മറുപടി നൽകി നടി മീനാക്ഷി

സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കൃത്യമായ മറുപടി നൽകി കൈയടി നേടാറുള്ള നടിയായ മീനാക്ഷി അനൂപ്, തന്നെ ‘കഴുത’ എന്ന് വിളിച്ച വ്യക്തിക്ക് നൽകിയത് കുറിക്ക്‌ കൊള്ളുന്ന മറുപടി. തന്നെ അധിക്ഷേപിക്കാൻ ശ്രമിച്ച വിജോയ് വർഗീസ് എന്നയാളുടെ അധിക്ഷേപ കമന്റിന്, കേട്ടുകേൾവികളെക്കാൾ ശാസ്ത്രീയമായ അറിവുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് പരിഹാസ രൂപേണ മീനാക്ഷി മറുപടി നൽകിയിരിക്കുന്നത്.

‘നീയൊരു കഴുതയാണ്’ എന്നായിരുന്നു ഈ വ്യക്തി മീനാക്ഷിയുടെ ഒരു മുൻ പോസ്റ്റിന് ഇട്ട കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചുകൊണ്ട് മീനാക്ഷി നൽകിയ മറുപടി പോസ്റ്റിൽ, കഴുത ബുദ്ധിയില്ലാത്ത മൃഗമാണെന്ന പൊതുവായ ധാരണ തെറ്റാണെന്നും, ശാസ്ത്രീയ കണ്ടെത്തലുകൾ പ്രകാരം ഉയർന്ന ബുദ്ധിശക്തിയുള്ള ജീവികളിൽ ഒന്നാണ് കഴുതയെന്നും മീനാക്ഷി പറയുന്നു. അവ മനുഷ്യർ പറയുന്നത് അതേപടി അനുസരിക്കാത്തത് അവയ്ക്ക് സ്വന്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുള്ളതുകൊണ്ടാണെന്നും വൈശാഖൻ തമ്പി, വിജയകുമാർ ബ്ലാത്തൂർ എന്നിവരുടെ വീഡിയോകൾ റഫറൻസായി നൽകിക്കൊണ്ട് മീനാക്ഷി വിശദീകരിച്ചു. കേട്ടുകേൾവി വിശ്വസിക്കുന്നവരാണ് യഥാർത്ഥത്തിൽ വിവരദോഷികൾ എന്ന് കൂട്ടിച്ചർക്കാനും അവർ മറന്നില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW