നടന് കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു ഹാസ്യ ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു . . ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്ത് വച്ചാണ് മരണം സംഭവിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്ന്ന് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിച്ചു. ഭാര്യ മായ. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ കെഎസ്ആർടിസി അക്കൗണ്ട്സ് സെക്ഷനില് ജോലി ചെയ്യുന്നു. സംസ്കാരം വൈകീട്ട് നാലിന് കുമാരനെല്ലൂർ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കള് അറിയിച്ചു. … Read more