അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽ പെട്ട് രണ്ട് കൗമാരക്കാർ മരിച്ച സംഭവം; അയർലണ്ടിൽ ഡ്രൈവർക്ക് ഏഴ് വർഷം തടവ്

By Rose Malayalam Desk

അയര്‍ലണ്ടില്‍ അപകടകരമായി വാഹനമോടിച്ച് രണ്ട് കൗമാരക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ്. Co Monaghan-ലെ Newbliss-ലുള്ള Drumloo സ്വദേശിയായ Anthony McGinn എന്ന 61-കാരനെയാണ് കോടതി ബുധനാഴ്ച ശിക്ഷിച്ചത്. 2023 ജൂലൈ 31-ന് ഇയാള്‍ ഓടിച്ച കാറില്‍ സഞ്ചരിക്കവേയാണ് Kiea McCann (17), Dlava Mohamed (16) എന്നീ പെണ്‍കുട്ടികള്‍ മരിച്ചത്. Kiea-യുടെ പിതാവിന്റെ സുഹൃത്തായിരുന്നു പ്രതി.

മരിച്ച രണ്ട് കുട്ടികളും അടുത്ത സുഹൃത്തുക്കളായിരുന്നു. സിറിയക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതി വഴിയായിരുന്നു Dlava-യുടെ കുടുംബം അയര്‍ലണ്ടിലെത്തിയത്. Dlava-യുടെ സഹോദരിയായ Avin-ന് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

അമിതവേഗതയാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്ന് ഗാര്‍ഡ കണ്ടെത്തിയിരുന്നു. 80 കി.മീ വേഗപരിധിയുള്ള റോഡില്‍ പ്രതിയായ McGinn 151 കി.മീ വേഗത്തിലായിരുന്നു കാറോടിച്ചിരുന്നത്. വേഗത കുറയ്ക്കാനായി കാറിലുള്ള Avin അടക്കുമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതി വേഗത കുറച്ചില്ലെന്നും കണ്ടെത്തി. റോഡിലെ നനവും അപകടത്തിന്റെ ആക്കം കൂട്ടി.

ആദ്യം ഒമ്പത് വര്‍ഷത്തെ തടവാണ് പ്രതിയായ McGinn-ന് വിധിച്ചതെങ്കിലും, പിന്നീട് വിവിധ കാര്യങ്ങള്‍ പരിഗണിച്ച് ഇത് ഏഴ് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. ഇയാള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിന്നും 15 വര്‍ഷം വിലക്കുമുണ്ട്. അപകടത്തിന് ശേഷം ഇയാള്‍ മാസങ്ങളോളം കോമയിലായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments