അയർലൻഡിലെ നഴ്‌സുമാർക്ക് അധികവരുമാനം നേടാം,ഏജൻസി വർക്ക് സംവിധാനവുമായി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് ഏജൻസിയായ Hollilander

അയർലൻഡിൽ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, നിലവിലെ ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilander. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക്മികച്ച ശമ്പള പാക്കേജാണ് Hollilander വാഗ്ദാനം ചെയ്യുന്നത്. Hollilander ഏജൻസി സ്റ്റാഫ് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ  മികച്ച ശമ്പള പാക്കേജ് നഴ്സിംഗ് രംഗത്ത് അനുഭവ പരിചയം നേടാനുള്ള അവസരം സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി (ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ്) ഏജന്‍സി ജോലി ചെയ്യാനാഗ്രഹിക്കുന്ന … Read more

കോർക്കിൽ മെഡിക്കൽ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനിയുടെ ഫാക്ടറി പ്രവർത്തനമാരംഭിച്ചു; അറുനൂറോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങിയേക്കും

എല്ലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനായി 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മെഡിക്കൽ ടെക്‌നോളജി രംഗത്തെ പ്രമുഖകരായ Stryker, കോർക്ക് കൗണ്ടിയിൽ 600 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച Anngrove വിലുള്ള Stryker പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാന മന്ത്രി മീഹോൾ മാർട്ടിൻ നിർവഹിച്ചു. 156,000 ചതുരശ്ര അടി വലുപ്പമുള്ള പുതിയ പ്ലാന്റ് സമീപ ഭാവിയിൽ 600 പേർക്ക് ജോലി നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യരംഗത്തെ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ … Read more

ആരോഗ്യ മേഖലയിൽ 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് മീഹോൾ മാർട്ടിൻ

Cork, Louth and Meath എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഹോമുകളിലേക്ക് നിയമിക്കാനായി 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ന് രാവിലെ പ്രഖ്യാപനമുണ്ടായേക്കും, പ്രായമായവർക്കുള്ള റെസിഡൻഷ്യൽ കെയർ ഹോമുകളിലെ മെഡിക്കൽ സ്റ്റാഫുകൾക്കായിരിക്കുമെന്നും പുതിയ തസ്തികകളിലേക്ക് പ്രഥമ പരിഗണന. ആരോഗ്യരംഗത്തുള്ളവർക്ക് മികച്ച അവസരങ്ങളാണെന്നും നിരവധിപേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും Silver Stream ഹെൽത്ത്‌കെയറിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ഫിൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു, “സീനിയർ നഴ്‌സിംഗ് മാനേജർമാർ, നഴ്‌സിംഗ് ഡോക്ടർമാരും ഡയറക്ടർമാരും, ക്ലിനിക്കൽ … Read more

ഡബ്ലിൻ എയർപോർട്ടിൽ ഇമ്മിഗ്രേഷൻ കണ്ട്രോൾ ഓഫീസർ തസ്തികയിലേക്ക് (ക്ലറിക്കൽ ഓഫീസർ )അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂലൈ 21

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റിലെ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ‍ (ക്ലെറിക്കല്‍ ഓഫീസര്‍) ജസ്റ്റിസ് ഡിപാര്‍ട്മെന്റ് അപേക്ഷ ക്ഷണിച്ചു. രാജ്യത്തേക്കുള്ള പ്രവേശനം, പ്രവേശനം നിഷേധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കിയുള്ള വിവിധ ഉത്തരവാദിത്തങ്ങളാണ് ഈ ജോലിയിലുണ്ടാവുക. 12 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ജസ്റ്റിസ് ഡിപാര്‍ട്മെന്റ് നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ജൂലൈ 21 വൈകുന്നേരം 3 മണിക്ക് മുന്‍പ് കൂടുതല്‍ വിവരങ്ങള്‍ക്ക് :Candidate Information … Read more

ഐറിഷ് റെയിൽവേയിൽ ക്ലറിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

ഐറിഷ് റെയിൽവേ ഡബ്ലിനിലേക്ക് മികച്ച ശമ്പളത്തോടുകൂടി ക്ലറിക്കൽ ഓഫീസറെ നിയമിക്കാൻ ഒരുങ്ങുന്നു, Connolly സ്റ്റേഷൻ ഹെഡ് ഓഫീസിലെ ക്യാഷ് മാനേജ്‌മെന്റ് വിഭാഗത്തിലേക്കാണ് ക്ലറിക്കൽ ഓഫീസർ ഗ്രേഡ് 1 തസ്തികയിൽ ഒഴിവുള്ളത്. 50,000 യൂറോയോളം വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണിത്. തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തെ സേവനം പൂർത്തിയാക്കിയാക്കുന്നവർക്ക് ഐറിഷ് റെയിൽ, ഡബ്ലിൻ ബസ്, ബസ് Eireann കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യാനും സാധിക്കും. ഫിനാൻസ് , ബുക്കിംഗ് ഓഫീസ് അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ പണം കൈകാര്യം ചെയ്യേണ്ടിവരുന്ന ജോലി പശ്ചാത്തലമുള്ള … Read more

നഴ്സുമാർക്ക് ഏജൻസി ജോലിയിലൂടെ അധികവരുമാനം കണ്ടെത്താൻ സുവർണ്ണാവസരമൊരുക്കി
ഐറിഷ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയായ Hollilander

Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് സന്തോഷവാർത്തയുമായി Hollilanders. ഐറിഷ് ഹെൽത്ത് കെയർ മേഖലയിലേക്ക് മെഡിക്കൽ പ്രൊഫഷണൽസിനെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ ഏജൻസിയായ Hollilanders ആണിപ്പോൾ നഴ്സുമാർക്ക് ഏജൻസി സ്റ്റാഫായി ജോലി ചെയ്യാൻ അവസരമൊരുക്കുന്നത്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് ഏജന്‍സി വര്‍ക്ക്.ഇതുവഴി നിലവിലുള്ള ജോലിയുടെ വരുമാനത്തിന് പുറമെ അധിക വരുമാനവും നഴ്സിംഗ് എക്സ്പീരിയൻസും നേടുകയും ചെയ്യാം. ഈ മികച്ച അവസരം വിനിയോഗിച്ച് അധിക … Read more

HSE യിൽ ക്ലറിക്കൽ ജോലി ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ

അയർലൻഡിന്റെ ആരോഗ്യ സംരക്ഷണ സംവിധാനമായ എച്ച് എസ് സിയിൽ ക്ലറിക്കൽ തസ്‌തികയിൽ ജോലി ഒഴിവുകൾ. ആപേക്ഷിക്കേണ്ട അവസാന തിയ്യതി 15/06/2022 (15:00). നാളെയാണ്. കൂടുതൽ വിവരങ്ങൾക്കും താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

കോവിഡ് കാലത്ത് റെക്കോർഡ് വിൽപ്പന; അയർലണ്ടിൽ പുതുതായി 18 സ്റ്റോറുകൾ തുറക്കാൻ Centra; 430 പേർക്ക് ജോലി നൽകും

2021-ല്‍ മികച്ച നേട്ടം കൊയ്തതോടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ റീട്ടെയില്‍ സ്റ്റോറായ Centra. പോയ വര്‍ഷം റെക്കോര്‍ഡ് 1.98 ബില്യണ്‍ വരുമാനമാണ് കമ്പനി നേടിയത്. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കണ്‍വീനിയന്റ് മീല്‍, ട്രീറ്റ് എന്നിവയ്ക്ക് ഏറെ ഡിമാന്‍ഡ് വന്നതായി കമ്പനി പറയുന്നു. കമ്പനി നിര്‍മ്മിക്കുന്ന ബ്രാന്‍ഡായ Moo’d Ice cream-നും ഏറെ ആവശ്യക്കാരുണ്ടായി. 10 മില്യണ്‍ യൂറോയുടെ ഐസ്‌ക്രീമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. 2020-നെ അപേക്ഷിച്ച് 52% അധികമാണിത്. … Read more

കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് ഡബ്ലിനിൽ പാർട്ട് ടൈം ഓഫീസ് അഡ്മിനിസ്ട്രേഷൻ ജോലി ഒഴിവ്.

ഡബ്ലിനിലെ പ്രമുഖ റിക്രൂട്ട്മെന്റ് ഏജന്സിയിലേയ്ക്ക് പാർട്ട് ടൈം  ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ്  അനായാസമായി സംസാരിക്കാനുള്ള  കഴിവും, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പാർട്ട് ടൈം ഓഫീസ് ജോലി ആയതിനാൽ വിദ്യാർത്ഥികൾക്കാണ് മുൻഗണന. ഡബ്ലിൻ 12 -ലാണ് ഒഴിവ്.കൂടുതൽ വിവരങ്ങൾക്ക് : 083 107 2792

സിറ്റി വെസ്റ്റിൽ ആരംഭിക്കുന്ന മൾട്ടി നാഷണൽ റസ്റ്ററന്റിലേയ്ക്ക് വിവിധ തസ്തികകളിൽ ജോലിക്കാരെ തേടുന്നു

പ്രമുഖ മള്‍ട്ടി നാഷണല്‍ റസ്റ്ററന്റ് കമ്പനി സിറ്റി വെസ്റ്റില്‍ പുതുതായി ആരംഭിക്കുന്ന റസ്റ്ററന്റിലേയ്ക്ക് ജോലിക്കാരെ തേടുന്നു. താഴെ പറയുന്ന പൊസിഷനുകളിലാണ് ഒഴിവുകള്‍:ഹെഡ് ഷെഫ്ഷെഫുകള്‍കൗണ്ടര്‍ സ്റ്റാഫ്പാക്കിങ് സ്റ്റാഫ്മാനേജര്‍ഡ്രൈവര്‍മാര്‍ ജോലിയുടെ സ്വഭാവം:ഫുള്‍ ടൈം/പാര്‍ട്ട് ടൈം ജോലി ലഭ്യമാണ്.ഫ്‌ളെക്‌സിബിളായ സമയങ്ങളില്‍ ജോലി ചെയ്യാം.മാസം തോറും ബോണസ് ലഭിക്കും.മണിക്കൂര്‍ കണക്കില്‍ പ്രീമിയം സാലറി.ജോലിക്കായി ബൈക്ക് നല്‍കുന്നതാണ്.ജോലിക്ക് മുമ്പായി നാല് ആഴ്ചത്തെ ട്രെയിനിങ്.മുന്‍പരിചയം ഇല്ലാത്തവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0868461214