അയര്‍ലണ്ടില്‍ യെല്ലോ അലേര്‍ട്ട് ; താപനില -10°C വരെ കുറയാൻ സാധ്യത

By Rose Malayalam Desk

രാജ്യത്തുടനീളം ശൈത്യം തുടരുന്നതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

അയര്‍ലണ്ടില്‍ വ്യാപകമായ മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് Met Éireann അറിയിച്ചു. അപകടകരമായ യാത്രാ സാഹചര്യങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നല്‍കി.

അടുത്ത ആഴ്ചയുടെ തുടക്കത്തിൽ താപനില 0°C-ലും താഴെ എത്തുമെന്ന്  പ്രവചിക്കുന്നു. ചൊവ്വാഴ്ച രാത്രിയിൽ ചില പ്രദേശങ്ങളിൽ താപനില -10°C വരെ എത്താൻ സാധ്യതയുണ്ട്.

ഉത്തരധ്രുവത്തിൽ നിന്ന് കടന്നുവരുന്ന ശീത കാറ്റ് കഠിനമായ ശൈത്യവും ഗണ്യമായ മഞ്ഞുവീഴ്ചയും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നൽകി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments