Wicklow യില്‍ നിന്നും തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും തിരഞ്ഞെടുക്കപെട്ട് Fine Gael പാര്‍ട്ടി ലീഡര്‍ സൈമൺ ഹാരിസ് Sinn Féin പാര്‍ട്ടി ക്ക് അനുകൂലമായ ഒരു തരംഗം ഇല്ലെന്നും താന്‍ വളരെ ശുഭ പ്രതീക്ഷയോടെ യാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്ക്കായി കാത്തിരിക്കുന്നതെന്ന് TAOISEACH സൈമൺ ഹാരിസ് പറഞ്ഞു.
Wicklow യില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപെട്ട ഹാരിസ് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് Sinn Féin പാര്‍ട്ടി ക്ക് അനുകൂലമായ ഒരു തരംഗം ഇല്ലെന്നു പറഞ്ഞത്. ഇഞ്ചോ ടിഞ്ചു ള്ള ഒരു തെരഞ്ഞെടുപ്പു പോരാട്ടത്തിനാണ് നമ്മള്‍ സാക്ഷി ആയത് എന്നും അദ്ദേഹം പറഞ്ഞു.
ഹാരിസ് 30% ത്തിനടുത്ത് first preference വോട്ടുകൾ നേടുകയും, ആദ്യ റൌണ്ടില്‍ തന്നെ 16,869 വോട്ടുകളുമായി ക്വോട്ട മറികടക്കുകയും ചെയ്തു.
എക്സിറ്റ് പോളുകൾ അനുസരിച്ച്, Sinn Féin പാര്‍ട്ടി യും Fine Gael പാര്‍ട്ടി യും first preference വോട്ടുകളില്‍ ഏകദേശം തുല്യമായ പിന്തുണയാണ് നേടിയിരുന്നത്. എന്നാൽ, ഫലങ്ങളെക്കുറിച്ച് ഹാരിസ് പ്രതീക്ഷയോടെയാണ് പ്രതികരിച്ചിരുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments