അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് : CSO റിപ്പോര്‍ട്ട്‌

By Rose Malayalam Desk

2024 ഒക്ടോബര്‍ മാസത്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.1% കുറവ് രേഖ പെടുത്തിയതായി CSO റിപ്പോര്‍ട്ട്‌. 2023 ഒക്ടോബര്‍ ലെ കണക്കുമായുള്ള വ്യത്യാസം ആണ് ഇത്.

എന്നാൽ, വിനോദസഞ്ചാരികൾ ഇപ്പൊഴുള്ള സന്ദർശനങ്ങളിൽ കൂടുതൽ പണം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ വർഷം ഒക്ടോബറിൽ 534.3 മില്യൺ യൂറോ ചെലവഴിക്കുകയായിരുന്നുവെന്ന് കണക്കുകൾ പറയുന്നു, ഇതിലൂടെ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 3.6% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്.

ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ് 32.6%. അതേസമയം, 21.7%  ടൂറിസ്റ്റ് കള്‍ അമേരിക്കയിൽ നിന്നും, 8.1% ജർമ്മനിയിൽ നിന്നാണ് വരുന്നത്.

44.2% ടൂറിസ്റ്റ് കളും അയര്‍ലണ്ടിലെക്ക് വരുന്നത് വിനോദ യാത്ര ആയിട്ടോ അല്ലെങ്കില്‍ അവധിക്കാലം ചിലവഴിക്കാനോ ആയിട്ടാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2024 ഒക്ടോബറില്‍ വിനോദസഞ്ചാരികൾ ആകെ 3.9 മില്യൺ രാത്രികള്‍ അയര്‍ലണ്ടില്‍ തങ്ങിയതായി  റിപ്പോര്‍ട്ടില്‍ പറയുന്നു, ഇത്  2023 ഒക്ടോബറിനേക്കാൾ 2.1% കുറവാണു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓവർനൈറ്റ് സന്ദർശകരുടെ ശരാശരി താമസ കാലം 7.1 രാത്രി ആയി ഉയര്‍ന്നു. 2023 ഒക്ടോബറിൽ ഇത് 6.9 രാത്രിയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments