ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിന്റെ ‘തലവര’ മാറും; ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി

ഡബ്ലിനിലെ സ്‌പോര്‍ട്ട് അയര്‍ലണ്ട് ക്യാംപസില്‍ പുതിയ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണാനുമതി നല്‍കി അധികൃതര്‍. സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള അന്തിമ അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. രണ്ട് ഘട്ടത്തിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യം. കളിസ്ഥലവും, അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.

ഇതോടെ പ്രധാന ഫീല്‍ഡ്, 4,240 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍, ഒരു ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള കെട്ടിടം എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ തന്നെ അത്യാവവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍ക്കിങ് എന്നിവയും നിര്‍മ്മിക്കാം.

2030 ടി20 വേള്‍ഡ് കപ്പിന്റെ സഹ ആതിഥേയര്‍ കൂടിയാണ് എന്നതിനാല്‍, സ്റ്റേഡിയം ക്രിക്കറ്റ് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ലോക ക്രിക്കറ്റിലെ പ്രധാന ടീമുകളിലൊന്നായി മാറാനുള്ള സാഹചര്യവും സ്റ്റേഡിയം അയര്‍ലണ്ടിന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് തലവന്‍ ബ്രയാന്‍ മക്‌നീസ് പറഞ്ഞു.

ക്രിക്കറ്റിന് പുറമെ മറ്റ് സാമൂഹിക കൂട്ടായ്മകള്‍ക്കായും സ്റ്റേഡിയം ഉപയോഗപ്പെടുത്തും. ഡബ്ലിന്‍ 15-ലെ Blanchardstown-ലുള്ള സ്‌പോര്‍ട്ട് അയര്‍ലണ്ട് ക്യാംപസില്‍ ഏകദേശം 30 ഹെക്ടറോളം പരന്നുകിടക്കുന്ന പ്രദേശത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW