അയര്‍ലണ്ടില്‍ ഇന്ന് രാവിലത്തെ കണക്ക് പ്രകാരം വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നത് 573 രോഗികള്‍. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം ഈ രോഗികളില്‍ 438 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.
ഏറ്റവും കൂടുതല്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത് University Hospital Limerick-ലാണ്. 100 പേരാണ് ഇവിടെ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. 58 രോഗികളുമായി University Hospital Galway ആണ് ഇക്കാര്യത്തില്‍ രണ്ടാമത്. Cork University Hospital-ല്‍ 42 രോഗികളും ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നു.
Temple Street Children’s University Hospital-ല്‍ എട്ട് പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്നതായും INMO റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാജ്യത്തെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ രോഗികള്‍ ട്രോളികളിലും, കസേരകളിലുമിരുന്ന് ചികിത്സ തേടുന്ന കാര്യം ഏറെ നാളായി INMO സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഇതിന് പരിഹാരമുണ്ടായിട്ടില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments