ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിലെ ആശുപത്രികളിൽ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടിയത് 530 പേർ

രാജ്യത്തെ ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമെന്ന് വ്യക്തമാക്കിക്കൊണ്ട് Irish Nurses and Midwives Organisation (INMO) -ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച രാവിലെ 530 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടിയത്. 113 പേര്‍ ഇത്തരത്തില്‍ ചികിത്സ തേടിയ University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്.

അതേസമയം 378 രോഗികളാണ് ട്രോളികളിലും മറ്റും ചൊവ്വാഴ്ച ചികിത്സ തേടിയതെന്നാണ് HSE പറയുന്നത്. ട്രോളികള്‍, മറ്റ് അധിക ബെഡ്ഡുകള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടുന്നവരെ മാത്രമേ HSE കണക്കില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ എന്നതാണ് ഈ വ്യത്യാസത്തിന് കാരണം. INMO ആകട്ടെ ആശുപത്രി വരാന്തകള്‍, കസേരകള്‍ എന്നിവിടങ്ങളിലെല്ലാം ചികിത്സയ്ക്കായി കാത്തിരിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ പട്ടികയാണ് തയ്യാറാക്കുന്നത്.

2024-ല്‍ ആശുപത്രിയിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയവരുടെ എണ്ണം ഒരു ലക്ഷത്തിന് മേലെയാണെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW