അയർലണ്ടിൽ തടി കുറയ്ക്കാൻ വ്യാജ മരുന്ന്; മുന്നറിയിപ്പുമായി അധികൃതർ
അയര്ലണ്ടില് Ozempic-ന് സമാനമായ അനധികൃത മരുന്നുകള് ഓണ്ലൈനായി വില്ക്കുന്ന 430 വെബ്സൈറ്റുകള് ഈ വര്ഷം നിരോധിച്ചതായി Irish Health Products Regulatory Authority (HPRA). കഴിഞ്ഞ വര്ഷം നിരോധിച്ച വെബ്സൈറ്റുകളെക്കാള് ഇരട്ടിയോളമാണിത്. ജനങ്ങള്ക്കിടയില് ഈ മരുന്നിന് ആവശ്യക്കാര് കുത്തനെ ഉയര്ന്നത് കാരണമാണ് നടപടി. Semaglutide എന്ന മരുന്നാണ് Ozempic-ല് അടങ്ങിയിട്ടുള്ളത്. ടൈപ്പ് 2 പ്രമേഹം ഉള്ളവരില് രക്തത്തിലെ പഞ്ചസാരയുടെയും, ഇന്സുലിന്റെയും അളവ് നിയന്ത്രിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പൊണ്ണത്തടി ഉള്ളവരില് വിശപ്പ് തോന്നിപ്പിക്കാതിരിക്കാനും ഇതുപയോഗിക്കുന്നു. എന്നാല് ശരീരഭാരം കുറയ്ക്കാനായി … Read more