ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ (HCA) പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ യുണൈറ്റ് യൂണിയന്റെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെടും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ വിശിഷ്ടാതിഥികൾക്കൊപ്പം, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, ഡിസബിലിറ്റി, ചിൽഡ്രൻ വകുപ്പ് മന്ത്രിയായ റോഡറിക് ഓഗോർമാൻ മുഖ്യാതിഥിയാകും.

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ഓഫ് അയർലണ്ടിന്റെ സി ഇ ഓ കരോലിൻ ഡോണോഹൂ, ഡയറക്ടർ ഓഫ് രജിസ്‌ട്രേഷൻ ഡോ: റേ ഹീലി, ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ, മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് ഡയറക്ടർ ബിൽ എബം, യുണൈറ്റ് യൂണിയന്റെ റീജിയണൽ കോർഡിനേറ്റർ ടോം ഫിറ്റ്‌സ്ജറാൾഡ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കും. ഇവരോടൊപ്പം മൈഗ്രന്റ് നഴ്സസ് അയർലൻഡ് ദേശീയ കൺവീനർ, ജോയിന്റ് കൺവീനർ, തുടങ്ങിയ ഭാരവാഹികളും സംഘടനയുടെ പ്രതിനിധികളായ NMBI ബോർഡ് അംഗങ്ങളും സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും

ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി റീ യൂണിഫിക്കേഷൻ എന്ന ആവശ്യം സമ്മേളനത്തിന്റെ ഒന്നാകെ ആവശ്യമായി മന്ത്രിയുടെയും മറ്റ് വിശിഷ്ടാതിഥികൾക്കു മുന്നിൽ അവതരിപ്പിക്കുകയും അതിൽ മന്ത്രിയുടെ പ്രതികരണം സമ്മേളന പ്രതിനിധികൾക്ക് നേരിട്ട് ലഭിക്കുകയും ചെയ്യും. കെയർ അസിസ്റ്റന്റുമാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഈ സമ്മേളനം വലിയ തോതിൽ സഹായകരമായിരിക്കും.

ഉച്ചയോടു കൂടി സമ്മേളനത്തിന്റെ ഔദ്യോഗിക കാര്യപരിപാടികൾ അവസാനിക്കും. അതിനു ശേഷം കെയർ അസിസ്റ്റന്റുമാർ അവതരിപ്പിക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. സമ്മേളനത്തിൽ പങ്കെടുക്കാനാവുന്ന പ്രതിനിധികളുടെ പരമാവധിയിൽ കൂടുതൽ ആളുകൾ സമ്മേളനത്തിലേക്ക്‌ രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനാൽ ഇനി കൂടുതൽ ആളുകൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നതല്ല. നിലവിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് മാത്രമേ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കൂ എന്ന് ഭാരവാഹികൾ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW