അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ

അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ (HCA) പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ യുണൈറ്റ് യൂണിയന്റെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെടും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ വിശിഷ്ടാതിഥികൾക്കൊപ്പം, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, ഡിസബിലിറ്റി, ചിൽഡ്രൻ വകുപ്പ് മന്ത്രിയായ റോഡറിക് ഓഗോർമാൻ മുഖ്യാതിഥിയാകും. നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ഓഫ് അയർലണ്ടിന്റെ സി ഇ ഓ കരോലിൻ ഡോണോഹൂ, ഡയറക്ടർ ഓഫ് രജിസ്‌ട്രേഷൻ ഡോ: റേ ഹീലി, … Read more

ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്: ഓൺലൈൻ യോഗം ശ്രദ്ധേയമായി

MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിപുലമായ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. മാർച്ച് 29 ബുധനാഴ്ച്ച വൈകീട്ട് എട്ട്‌ മണിക്ക് ചേർന്ന യോഗത്തിൽ നാനൂറോളം ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ പങ്കെടുത്തു. MNI യുടെ പ്രവർത്തകരും അയർലണ്ട് പാർലമെന്റ് മെമ്പർമാരും തൊഴിലാളി യൂണിയൻ (SIPTU) പ്രതിനിധികളും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത് സംസാരിച്ചു. അയർലണ്ടിൽ HCAമാരായി എത്തുന്ന ഭൂരിഭാഗവും ജനറൽ വർക്ക്‌ പെർമിറ്റ്‌ വിസയിലുള്ളവരാണ്. അവരുടെ കുടുംബത്തെ ഇവിടെ എത്തിക്കുവാൻ ഉള്ള … Read more

കേരളത്തിലെ നഴ്‌സുമാർക്ക് അയർലൻഡിലേക്ക് ചേക്കേറാൻ സുവർണ്ണാവസരമൊരുക്കി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders, ഐറിഷ് തൊഴിലുടമകൾ നടത്തുന്ന ഇന്റർവ്യൂ കേരളത്തിൽ

അയർലൻഡിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖരാണ് Hollilander Ltd. പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ Hollilander ന്റെ ബ്രാഞ്ച് അടുത്തിടെ കേരളത്തിലും ആരംഭിച്ചിരുന്നു. ഇതുവഴി കേരളത്തിലെ നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരങ്ങൾ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഡിസംബറിന്റെ തുടക്കത്തിൽ കേരളത്തിലെ 2 കേന്ദ്രങ്ങളിലായി(കോട്ടയം ,എറണാകുളം) Hollilander നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി ഇന്റർവ്യൂ സംഘടിപ്പിക്കുന്നുണ്ട്. Hollilanderറുമായി കൈകോർത്ത് പ്രധാന തൊഴിൽ ദാതാക്കൾ ഉദ്യോഗാർത്ഥികളുമായി ഫേസ് ടു ഫേസ് ഇന്റർവ്യൂ നടത്തും. ഈ അഭിമുഖങ്ങളിൽ പങ്കെടുക്കാനും Hollilander ന്റെ … Read more

ഹെൽത്ത് കെയർ ജീവനക്കാർക്കുള്ള പാൻഡെമിക് ബോണസ് : ഇനിയും ലഭിക്കാത്തവർക്ക് നവംബർ അവസാനത്തോടെ നൽകുമെന്ന് സർക്കാർ

ഹെൽത്ത് കെയർ ജീവനക്കാർക്കുള്ള പാൻഡെമിക് ബോണസ് : ഇനിയും ലഭിക്കാത്തവർക്ക് നവംബർ അവസാനത്തോടെ നൽകുമെന്ന് സർക്കാർ ഐറിഷ് സർക്കാർ പ്രഖ്യാപിച്ച പാൻഡെമിക് ബോണസ് ഇനിയും ലഭിക്കാത്തവർക്ക് ‘നവംബർ അവസാനത്തോടെ’ നൽകുംമെന്ന് സർക്കാർ അറിയിച്ചു. 1,000 യൂറോ പാൻഡെമിക് ബോണസ് ഇതുവരെ ലഭിക്കാത്ത അവശേഷിക്കുന്ന ഹെൽത്ത് കെയർ ജീവനക്കാർക്ക് നവംബർ അവസാനത്തോടെ ബോണസ് ലഭ്യമാക്കാനുള്ള നടപടി പൂർത്തിയാക്കുമെന്ന് HSE അറിയിച്ചു. ജനുവരിയിൽ ബോണസ് ലഭ്യമാക്കി തുടങ്ങിയെങ്കിലും ചില ഹെൽത്ത് കെയർ ജീവനക്കാർക്ക് ഇതുവരെ ബോണസ് ലഭിച്ചിട്ടില്ല. HSE ഇതര … Read more

ഡബ്ലിനിൽ അബോർഷൻ വിരുദ്ധ പ്രകടനം, പിന്തുണയുമായി എത്തിയത് വൻ ജനാവലി

ഡബ്ലിൻ നഗരത്തിൽ നടന്ന അബോർഷൻ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തത് വൻ ജനാവലി. അയർലൻഡിൽ ഗർഭച്ഛിദ്രത്തിന് ബദലുകൾ കണ്ടെത്തണമെന്ന് സംഘാടകർ പറഞ്ഞു. നീല, പിങ്ക്, പച്ച, വെള്ള ബലൂണുകൾ കയ്യിലേന്തിയ പ്രതിഷേധക്കാർ “ഗർഭച്ഛിദ്രം കൊലപാതകമാണ് “, “അമ്മമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കുക ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴുകുകയും പ്ലക്കാർഡുകൾ ഉയർത്തി കാട്ടുകയും ചെയ്‌തു. നിയമങ്ങളിൽ പുനപരിശോധന ആവശ്യമാണെന്നും.അമേരിക്കയിലെ കോടതി വിധിയടക്കം മുന്നോട്ട് വച്ച് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം നിഷേധിക്കുന്ന കേസുകൾ ഉയർന്നതിനെ തുടർന്ന് … Read more

ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബജറ്റിൽ നടപടി വേണമെന്നാവശ്യപ്പെട്ട് INMO

ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് കിടപ്പു സൗകര്യങ്ങളടക്കം മെച്ചപ്പെടുത്താൻ ബജറ്റ് 2023-ൽ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട് Irish Nurses and Midwives Organisation(INMO). തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ 2,698-ലധികം രോഗികൾ (64 കുട്ടികളുൾപ്പെടെ) കിടക്കയില്ലാതെ കഴിയുന്നുണ്ടെന്ന് INMO ചൂണ്ടിക്കാട്ടി.അതിനാൽ ലോക രോഗി സുരക്ഷാ ദിനം പ്രമാണിച്ച് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കുന്നതിനായി രാജ്യത്തിൻറെ ശീതകാല പദ്ധതി ഉടൻ പ്രസിദ്ധീകരിക്കണമെന്നും INMO സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിലെ വിട്ടൊഴിയാത്ത തിരക്ക് കാരണം അഡ്മിറ്റ് ആയ പലരോഗികളും … Read more

അയർലൻഡിൽ നഴ്‌സുമാർക്ക് എതിരെ അക്രമം വർധിക്കുന്നതായി കണക്കുകൾ ; സുരക്ഷ മെച്ചപ്പെടുത്തിയില്ലെങ്കിൽ അതിക്രമങ്ങൾ അവർത്തിക്കുമെന്ന് INMO

നഴ്‌സുമാർക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചതിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ പങ്കുവെച്ച് അയർലൻഡിലെ Irish Nurses and Midwives Organisation (INMO). അയർലൻഡിലുടനീളം ജൂൺ മാസത്തിൽ ഓരോ ദിവസവും അഞ്ചിലധികം നഴ്‌സുമാർ ശാരീരികമായോ,വാക്കാലോ,ലൈംഗികമായോ അതിക്രമത്തിന് ഇരയായെന്ന് കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് INMO ആശങ്ക പങ്കുവെച്ചത്. സർക്കാരിനെ ആശങ്ക അറിയിച്ചതിനൊപ്പം ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് INMO ആവശ്യപ്പെട്ടു.സുരക്ഷ മെച്ചപ്പെടുത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇത്തരം കേസുകൾ വർധിക്കുമെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ബുദ്ദിമുട്ടിലാകുമെന്നും നഴ്സുമാർ പറയുന്നു..2021-ൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി രാജ്യത്തെ … Read more

അയർലൻഡുകാർക്കായി സ്‌പെയിനിൽ ആശുപത്രി പ്രവർത്തനമാരംഭിച്ചു, രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമോ ..?

അയർലൻഡിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി സ്പെയിനിൽ ഒരു പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.ശസ്ത്രക്രിയകൾക്കും മറ്റുമായി രോഗികൾ ആശുപത്രിയെ സമീപിക്കുമ്പോൾ പലപ്പോഴും നീണ്ട വെയിറ്റിംഗ് ലിസ്റ്റിലുൾപ്പെടുന്നത് പതിവായതോടെയാണ് ഐറിഷ് സർക്കാർ ഈ നീക്കം നടത്തിയത്. പ്രതിപക്ഷമടക്കം സർക്കാരിനെ ഈ കാര്യത്തിൽ നിരന്തരം വിമർശിച്ചതും നടപടികൾ വേഗത്തിലാക്കാൻ കാരണമായി. സ്പെയിനിലെ ഡെനിയയിലാണ് 64 കിടക്കകളുള്ള പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. വർഷത്തിൽ ഏകദേശം 1,500 ഐറിഷ് രോഗികൾക്ക് ഇവിടെനിന്നും ശസ്ത്രക്രിയകൾക്ക് വിധേയമാവാൻ സാധിക്കുമെന്നതാണ് പ്രാഥമിക വിവരം. ഐറിഷ് ആരോഗ്യ മേഖലയിൽ നിലവിൽ … Read more

താലയിലെ കോവിഡ് ടെസ്റ്റ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കുന്നു

സൗത്ത് ഡബ്ലിൻ Tallaght യിലെ കോവിഡ് ടെസ്റ്റിംഗ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു.കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെനിന്നും 44,278 സ്രവങ്ങളുടെ പരിശോധനയാണ് നടത്തിയത്. ജൂൺ 18 മുതൽ സെന്റര് പ്രവർത്തനക്ഷമമല്ല. നിരവധി കേന്ദ്രങ്ങളുടെ വാടക കരാർ അവസാനിക്കുകയാണെന്നും ടെസ്റ്റിംഗ് പ്രോഗ്രാം ചെറിയ ക്ലിനിക്കുകളിലേക്ക് മാറ്റുമെന്നും HSE അറിയിച്ചു. താലയിലെ ക്ലിനിക്കിന് പകരമായി സെന്റർ ജൂൺ 28-ന് എഡ്മണ്ട്‌ടൗൺ റോഡിലെ Ballyboden പ്രൈമറി കെയർ സെന്ററിൽ തുറക്കും. “ചെറിയ കേന്ദ്രങ്ങൾളിൽ ടെസ്റ്റിംഗ് തുടരാൻ കുറച്ച് ജീവനക്കാരെ മാത്രമേ ആവശ്യമായി വരു.., … Read more

അയർലൻഡിലെ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി, 65 വയസ്സിന് മുകളിലുള്ളവർ രണ്ടാമത്തെ ബൂസ്റ്റർ എടുക്കണമെന്നും അഭ്യർത്ഥന

അയർലൻഡിലെ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്ക പ്രകടിപ്പിക്കുകയും 65 വയസ്സിനു മുകളിലുള്ളവരോടും പ്രതിരോധശേഷി കുറഞ്ഞവരോടും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്ത് ആരോഗ്യമന്ത്രി Stephen Donnelly. കഴിഞ്ഞ ആഴ്ചകളിൽ ആശുപത്രി കേസുകളിൽ മൂന്നിരട്ടി വർധനയുണ്ടായതായും, ആശുപത്രിയിൽ കഴിയുന്ന പത്തിൽ ഏഴ് കോവിഡ് രോഗികളും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആശുപത്രികളിലും, പൊതുഗതാഗതത്തിലും മാസ്ക് ഉപയോഗിക്കണമെന്നും ഡോണലി ആളുകളോട് അഭ്യർത്ഥിച്ചു.കോവിഡ് കേസുകൾ കൂടിയാൽ ആശുപത്രിയിലെ … Read more