ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ St. James’s Hospital-ൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്ത്യയിൽ നിര്യാതയായി

അയർലണ്ടിലെ St. James’s Hospital-ൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ചികിത്സയിൽ കഴിയുകയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് നിമ്മിക്ക് ശ്വാസകോശ ഫൈബ്രോസിസ് (Lung Fibrosis) രോഗം സ്ഥിരീകരിക്കുകയും ആരോഗ്യനില ക്രമേണ ഗുരുതരമാകുകയും ചെയ്തിരുന്നു. രോഗാവസ്ഥ വഷളായതിനെ തുടർന്ന് അയർലണ്ടിൽ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു.

ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ നിമ്മി ഇന്ത്യയിലേക്ക് യാത്രയായി. അവിടെ അവർക്ക് അനുയോജ്യമായ അവയവദാതാവിനെ ലഭിച്ചതിനെ തുടർന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ ഉൾപ്പെടെ വിദഗ്ധ ചികിത്സയിൽ തുടരവെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാകുകയും ചെയ്തു. തുടർന്ന് നടത്തിയ എല്ലാ ചികിത്സാപ്രയത്‌നങ്ങളും ഫലിക്കാതെയാണ് ഇന്നലെ വൈകിട്ട് മരണം സംഭവിച്ചത്.

കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, അയർലണ്ടിലെ Ossory Court, Borris-in-Ossory, Co. Laois-ൽ ആണ് താമസിച്ചിരുന്നത്. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്നു അവർ. വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന നിമ്മി, സഹൃദയ സ്വഭാവവും സേവന മനോഭാവവും കൊണ്ട് നിരവധി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ആദരവും സ്‌നേഹവും നേടിയ വ്യക്തിയായിരുന്നു.

ഭർത്താവ് വിപിൻ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. നിമ്മിയുടെ അകാല വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനും ഒരിക്കലും പൂരിപ്പിക്കാനാകാത്ത വേദനാജനകമായ നഷ്ടമായി.

News courtesy- Mr Varghese Koshy, Dublin

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW