ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ ആശുപത്രിയിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത് ഒരു ലക്ഷത്തിലധികം പേർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

അയര്‍ലണ്ടില്‍ രോഗികളുടെ അമിതമായ തിരക്കും, ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയും കാരണം കഴിഞ്ഞ വര്‍ഷം ആശുപത്രികളിലെത്തിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത് ഒരു ലക്ഷത്തിലധികം രോഗികളെന്ന് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ 105,661 രോഗികള്‍ ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയതെന്ന് HSE-യാണ് Sinn Fein പാര്‍ട്ടിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ ഉത്തരം നല്‍കിയത്.

രോഗികള്‍ക്ക് ഈ അവസ്ഥ ഏറ്റവും കൂടുതലായി നേരിടേണ്ടിവന്നത് Mater Misericordiae University Hospital-ലാണ്. 14,601 രോഗികളാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത്. 9,234 രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങിയ Tallaght University Hospital ആണ് രണ്ടാം സ്ഥാനത്ത്.

രാജ്യത്തെ ആശുപത്രികളിലെ സ്ഥിതി മോശം എന്നതില്‍ നിന്നും വളരെ മോശം എന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Sinn Fein-ന്റെ ആരോഗ്യരംഗം വക്താവായ David Cullinane പറഞ്ഞു. Irish Nurses and Midwives Organisation (INMO)-ന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം വിവിധ ആശുപത്രികളിലായി 122,000 രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരമല്ലാത്ത സര്‍ജറികള്‍ ക്യാന്‍സല്‍ ചെയ്യുന്നതും വര്‍ദ്ധിച്ചു.

റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, 5,000 ഹോസ്പിറ്റല്‍ ബെഡ്ഡുകളും, 2,000 കമ്മ്യൂണിറ്റി ബെഡ്ഡുകളും ലഭ്യമാക്കണമെന്നും Cullinane ആവശ്യപ്പെട്ടു.

ഒരു ലക്ഷത്തിലധികം രോഗികള്‍ ചികിത്സ ലഭിക്കാതെ ആശുപത്രികളില്‍ നിന്നും മടങ്ങി എന്നത് ഭയപ്പെടുത്തുന്നതാണെന്ന് പറഞ്ഞ INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha, രോഗം വളരെ വഷളായവര്‍ പോലും ആവശ്യമായ പരിചരണം ലഭിക്കാതെയാണ് ചികിത്സിക്കപ്പെട്ടതെന്ന് വ്യക്തമാക്കി. വര്‍ഷാവര്‍ഷം സ്ഥിതി മോശമായി വരികയാണെന്നും അവര്‍ വകൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW