ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ ഈ വർഷം മീസിൽസ് ബാധിച്ചത് 68 പേർക്ക്; 65 പേരും 34 വയസിന് താഴെ പ്രായക്കാർ

അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 68 പേര്‍ക്ക് മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചതായി Health Protection Surveillance Centre (HPSC). ഇതിനു പുറമെ 17 പേര്‍ നിരീക്ഷണത്തിലുമാണ്.

രോഗം ബാധിച്ച 68 പേരില്‍ 34 പേര്‍ പുരുഷന്മാരും, 32 പേര്‍ സ്ത്രീകളുമാണ്. രണ്ട് പേരുടെ ലിംഗം വെളിപ്പെടുത്തിയിട്ടില്ല. രോഗികളായ 65 പേരും 34 വയസോ, അതിന് താഴെയോ പ്രായമുള്ളവരാണ്. അതില്‍ രണ്ട് പേരാകട്ടെ 12 മാസത്തിന് താഴെ മാത്രം പ്രായമുള്ള കുട്ടികളും.

അതേസമയം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ മീസില്‍സ് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ മടി കാട്ടിയത് കാരണമാണ് അവര്‍ വളര്‍ന്ന ശേഷം രോഗം ബാധിക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് നേരത്തെ പറഞ്ഞിരുന്നു. വാക്‌സിനെടുത്താല്‍ ഓട്ടിസം വരുമെന്ന വ്യാജപ്രചരണം കാരണമാണ് പലരും വാക്‌സിന്‍ എടുക്കാതിരുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW