ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ കാർ കൂളിങ് ഫിലിമിന് തടയിട്ട് ഗാർഡ; ഡ്രൈവർമാർ സൂക്ഷിക്കുക

കൗണ്ടി ഡോണഗലില്‍ വെളിച്ചം അമിതമായി തടയുന്ന കാര്‍ കൂളിങ് ഫിലിമുകള്‍ ഒട്ടിച്ച ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗാര്‍ഡ. Donegal Town Roads Policing Unit ആണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ നിരവധി കാറുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും, അനുവദനീയമായതിലും കൂടുതല്‍ കട്ടിയുള്ള ഫിലിമുകള്‍ ഒട്ടിച്ച കാര്‍ ഡ്രൈവര്‍മാര്‍ക്ക് അവ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.

വിന്‍ഡോയിലൂടെ കടക്കുന്ന വെളിച്ചത്തിന്റെ അളവ് പ്രത്യേക ഉപകരണം വച്ച് അളന്നാണ് നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത്. നിരവധി നിയമലംഘനങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്ന് ഗാര്‍ഡ അറിയിച്ചു.

അനുവദനീയമായ അളവിലും വെളിച്ചം കുറച്ച് മാത്രം കടക്കുന്ന തരത്തില്‍ ഫിലിം ഒട്ടിച്ചാല്‍, അത് ഡ്രൈവിങ്ങിനെയും, സുരക്ഷയെയും ബാധിക്കുമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ചും രാത്രിയില്‍ പുറംകാഴ്ചയെ അത് മറയ്ക്കും. പുറത്ത് നിന്നും ഡ്രൈവര്‍മാരെയും മറ്റും വ്യക്തമായി കാണാനാകാത്ത തരത്തില്‍ ഇങ്ങനെ ഫിലിം ഒട്ടിക്കുന്നത് ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മുതലായ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് തടസം സൃഷിക്കുകയും ചെയ്യും.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍, മുന്‍വശത്തെ വിന്‍ഡോകള്‍ എന്നിവയ്ക്കാണ് വെളിച്ചം കടക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുള്ളത്. കുറഞ്ഞത് 65% വെളിച്ചമെങ്കിലും ഇവയിലൂടെ കടക്കണമെന്നാണ് നിയമം. കമ്പനികള്‍ തന്നെ ഇത്തരം tinted windows വാഹനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും, പുറത്ത് നിന്നും വേറെ ഫിലിം ഒട്ടിക്കുന്നത് മിക്കപ്പോഴും നിയമലംഘനത്തിന് കാരണമാകുമെന്നും ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW