കിൽഡെയറിൽ 2018 മോഡൽ ഫോക്സ് വാഗൺ Passat വിൽപ്പനയ്ക്ക്

കില്‍ഡെയറില്‍ 2018 മോഡല്‍ (181) ഫോക്സ് വാഗൺ Passat വില്‍പ്പനയ്ക്ക്. 25,500 യൂറോയാണ് വിലയിട്ടിരിക്കുന്നത്. 1.4 ലിറ്റര്‍ പ്രെട്രോള്‍ എഞ്ചിന്‍, മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് പ്രധാന ഫീച്ചേഴ്‌സ്. സിംഗിള്‍ ഓണര്‍ വാഹനം ഇതുവരെ 70,000 കി.മീ ആണ് ഓടിയിട്ടുള്ളത്. വൈറ്റ് കളര്‍ ആണ് വാഹനത്തിന്. 39,000 യൂറോ ആയിരുന്നു വാങ്ങുമ്പോഴുള്ള വില. ടാക്‌സ്: 270 യൂറോ (ബാന്‍ഡ് 1) കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.carzone.ie/used-cars/volkswagen/passat/fpa/202201161424622?journey=Search

രണ്ട് വർഷത്തിനിടെ 56 ശതമാനം വില വര്‍ധന രേഖപെടുത്തി Used Car വിപണി

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂസ്ഡ് കാർ വിലയിൽ ശരാശരി 56 ശതമാനം വർധനയുണ്ടായതായി ഓൺലൈൻ വിപണിയായ Done Deal ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉപയോഗിച്ച കാർ വിലകളുടെ വിശകലനത്തിൽ, 2021-ന്റെ അവസാന മൂന്ന് മാസങ്ങളിൽ വിലയിൽ ശരാശരി 7.7 ശതമാനം വർദ്ധനവുണ്ടായതായി കണ്ടെത്തി, ഇത് റെക്കോർഡ് വില വളർച്ചയാണെന്ന് അവകാശപ്പെടുന്നു. “പാൻഡെമിക് മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സവും ബ്രെക്‌സിറ്റ് വിപണിയുടെ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞതും used car ന്റെറ വിലക്കയറ്റത്തില്‍ കലാശിച്ചു.” NUIG ലെ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ … Read more

2022-ൽ വിപണി കാത്തിരിക്കുന്ന 10 ന്യൂജെൻ കാറുകൾ

പുതുവര്‍ഷം പുതിയ ടെക്‌നോളജികളുടേത് കൂടിയാണ്. ഇതാ 2022-ല്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി പുറത്തിറങ്ങിനിരിക്കുന്ന 10 ന്യൂജെന്‍ കാറുകള്‍. BMW M2 പെര്‍ഫോമന്‍സ് ആണ് ലക്ഷ്യമെങ്കില്‍ ആരും ആദ്യം ആലോചിക്കുക BMW കാറുകളെപ്പറ്റിയാണ്. M സീരീസിലെ ഏറ്റവും പുതിയ കാറായ M2 ആണ് ഈ വര്‍ഷം കമ്പനിയുടെ തുറുപ്പ് ചീട്ട്. 3.0 ലിറ്റര്‍ സെട്രെയിറ്റ്-6 പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരുന്ന M2-വിന് 400bhp എന്ന ആും കൊതിക്കുന്ന പവറാണ് BMW നല്‍കിയിരിക്കുന്നത്. ഇത്തവണ കാര്‍ വിപണിയിലെ കറുത്ത … Read more

പുതിയ സ്കോഡ സൂപ്പർബ്; കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു പ്രീമിയം സെഡാൻ

അഫോര്‍ഡബിള്‍ ശ്രേണിയിലായാലും, പ്രീമിയം ശ്രേണിയിലായാലും സ്‌കോഡ കാറുകള്‍ എന്നും ജനപ്രിയമാണ്. അത്തരത്തിലൊരു പ്രീമിയം കാറാണ് സ്‌കോഡ സൂപ്പര്‍ബ്. നേരത്തെ ഇറക്കിയ മോഡലുകളില്‍ നിന്നും ഒരുപിടി മാറ്റവുമായാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ് വിപണി കീഴടക്കാനെത്തുന്നത്. ലക്ഷ്വറി സെഡാന്‍ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഒരു വാഹനമായാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ, സൂപ്പര്‍ബിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും. Driver-centric Sportline, luxury-oriented Laurin & Klement (L&K) എന്നിവയാണ് ആകര്‍ഷകമായ മറ്റ് രണ്ട് മാറ്റങ്ങള്‍. 1.4 TSI iV ഇലക്ട്രിക്-ഫ്യുവല്‍ കംബൈന്‍ഡ്, 2.0 TDI … Read more

പുറത്തിറങ്ങി രണ്ട് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് ഹ്യുണ്ടായുടെ ഇലക്ട്രിക് കാർ Ioniq 5; ടെസ്ലയുടെ അപ്രമാദിത്വത്തിന് അവസാനമോ?

പുറത്തിറക്കി വെറും രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്ന് ഹ്യുണ്ടായുടെ പുതിയ ഇലക്ട്രിക് കാറായ Ioniq 5. ടെസ്ലയുടെ ഇലക്ട്രിക് കാറുകളോട് കിടപിടിക്കാനായി കാലങ്ങളായി ശ്രമം നടത്തിവരുന്ന ഹ്യുണ്ടായ്, തങ്ങളുടെ സകലപരിശ്രമങ്ങല്‍ക്കുമൊടുവിലാണ് Ioniq 5-നെ വിപണിയില്‍ അവതരിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ വിപണിയില്‍ കഴിഞ്ഞ ദിവസം വില്‍പ്പനയ്‌ക്കെത്തിച്ച കാര്‍ വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഒരെണ്ണം പോലും ശേഷിക്കാതെ വിറ്റഴിഞ്ഞുവെന്നത് ഇലക്ട്രിക് വാഹനമേഖലയില്‍ പുത്തനൊരു ഗിയര്‍മാറ്റം തന്നെ ഹ്യുണ്ടായ് നടത്തിയെന്നതിന് തെളിവാണ്. 170 കാറുകളാണ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നത്. ഇവ കൂടാതെ 70 പേര്‍ കാര്‍ … Read more

Naas-ലെ ടൊയോട്ട ഷോറൂമിൽ വൻ തൊഴിലവസരം; അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചു

ലോകപ്രശസ്ത ജാപ്പനീസ് വാഹനിര്‍മ്മാതാക്കളായ ടൊയോട്ട, അയര്‍ലന്‍ഡിലെ Naas-ലുള്ള തങ്ങളുടെ ഷോറൂം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒരുപിടി പുതിയ തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചിരിക്കുന്നത്. Senior Parts Advisor, Motor Technician, Service Manager, Sales Manager തുടങ്ങിയ തസ്തികകളിലേയ്കാകണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങളറിയാനും, അപേക്ഷ നല്‍കാനും ലിങ്ക് ക്ലിക്ക് ചെയ്യാം: Senior Parts Advisor https://www.jobs.ie/ApplyForJob.aspx?Id=1981444&hl Motor Technician https://www.jobs.ie/ApplyForJob.aspx?Id=1977691 Service Manager https://www.jobs.ie/ApplyForJob.aspx?Id=1983232 Sales Manager https://www.jobs.ie/ApplyForJob.aspx?Id=1983233

അയർലൻഡിൽ ലേണർ ഡ്രൈവർ പെർമിറ്റുകൾ ഇനി നീട്ടിനൽകില്ലെന്ന് മന്ത്രി; ടെസ്റ്റിനായി കാത്തിരിക്കുന്നത് 78,000-ഓളം പേർ

അയര്‍ലണ്ടില്‍ ലേണര്‍ ഡ്രൈവര്‍മാരുടെ പെര്‍മിറ്റ് കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് മന്ത്രി Hildegarde Naughton. കോവിഡ് കാരണം ടെസ്റ്റുകള്‍ കൃത്യമായി നടക്കാത്തതിനാല്‍ നേരത്തെ മൂന്ന് തവണ ലേണര്‍ പെര്‍മിറ്റ് കാലാവധി നീട്ടിനല്‍കിയിരുന്നു. എട്ട് മാസം കാലാവധി നീട്ടിനല്‍കിയ ശേഷം 2020 മാര്‍ച്ച് 1-നും, ജൂണ്‍ 30-നും ഇടയില്‍ കാലാവധി അവസാനിച്ച പെര്‍മിറ്റുകള്‍ക്ക്, 10 മാസം കൂടി കാലാവധി നീട്ടിനല്‍കുന്ന തരത്തിലായിരുന്നു ആദ്യ ഉത്തരവ്. പിന്നീട് 2020 ജൂലൈ 1- ഒക്ടോബര്‍ 31 കാലയളവിനിടെ പെര്‍മിറ്റ് അവസാനിച്ചവയ്ക്ക് 10 മാസം … Read more

പുതിയ ബജറ്റിൽ ടാക്സ് വർദ്ധിപ്പിക്കാൻ നിർദ്ദേശം; അയർലൻഡിൽ ഇലക്ട്രിക് കാറുകൾക്ക് 4,100 യൂറോയും, സാധാരണ കാറുകൾക്ക് 1,294 യൂറോയും വില വർദ്ധിച്ചേക്കും

ഐറിഷ് സര്‍ക്കാര്‍ അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പുതിയ കാറുകള്‍ വാങ്ങുമ്പോഴുള്ള ടാക്‌സ് തുക വര്‍ദ്ധിപ്പിക്കാന്‍ നീക്കം. പുതിയ ഇടത്തരം കാറുകള്‍ക്ക് ഇതോടെ ശരാശരി 1,294 യൂറോയും, ഇലക്ട്രിക് കാറുകള്‍ക്ക് 4,100 യൂറോയും വില വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. 100g/km-ല്‍ അധികം കാര്‍ബണ്‍ പുറന്തള്ളുന്ന വാഹനങ്ങളുടെ Vehicle Registration Tax (VRT)-ല്‍ 2 മുതല്‍ 5% വരെ വര്‍ദ്ധന വരുത്താനാണ് ടാക്‌സ് വിദഗ്ദ്ധര്‍ ധനകാര്യവകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ 50,000 യൂറോ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിവരുന്ന ടാക്‌സ് … Read more

Toyota Yaris ‘Car of the Year 2021 Europe’; Fiat-നെയും Skoda-യെയും Volkswagen-നെയും പിന്തള്ളി നേട്ടം

Toyota-യുടെ ബെസ്റ്റ് സെല്ലിങ് മോഡലായ Yaris, Car of the Year for Europe 2021 ആയി തെരഞ്ഞെടുത്തു. ഇലക്ട്രിക് കാറായ Fiat 500, പുതിയ Skoda Octavia, Volkswagen ID.3 എന്നീ കാറുകളെ മത്സരത്തില്‍ പിന്തള്ളിയാണ് പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭ്യമായ പുതിയ Toyota Yaris അവാര്‍ഡ് കരസ്ഥമാക്കിയത്. 22 രാജ്യങ്ങളിലെ ഓട്ടോമൊബൈല്‍ രംഗം കൈകാര്യം ചെയ്യുന്ന 59 പത്രപ്രവര്‍ത്തകരുടെ ജൂറിയാണ് Yaris-നെ Car of the Year ആയി തെരഞ്ഞെടുത്തത്. Yaris-ന് പുറമെ Citroën … Read more

ടൊയോട്ട യാരിസ്: നിങ്ങൾക്ക് SUV മടുത്തോ? എന്നാൽ സുപ്പർ മിനിയിലേക്ക് ചേക്കേറാൻ സമയമായി

പുത്തൻ കാർ വാങ്ങിയവർക്ക് പുത്തരിയിൽ കല്ലുകടിച്ചപോലുള്ള അനുഭവമാണു മോട്ടോർ ടാക്സ് വർദ്ധനവ്. 12 ആഴ്ചകൾക്കുള്ളിൽ പുതുക്കിയ ടാക്സ് നിരക്കുകൾ പ്രാബല്യത്തിൽ വരും. ലോട്ടറിയടിച്ചപോലെ ഒരാൾക്ക് ഒരു കാർ കിട്ടിയെന്നിരിക്കട്ടെ അപ്പോഴും പ്രശ്നം ഇന്ധനവില വർദ്ധനവുതന്നെ. മൈലേജ് കിട്ടാത്ത പഴഞ്ചൻ കാറുകളെ കുറിച്ചല്ല ഈ പറയുന്നത്. ജോലി സ്ഥലവും വീടും തമ്മിൽ 60 കി.മി. ലധികം ദൂരം മിക്കവർക്കും വരുന്നില്ലയെങ്കിലും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികൾ അല്ല അവരുടേത്.അയർലണ്ടിലെ യാത്രക്കാർക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്കുള്ള യാത്രയിൽ ഒരു മണിക്കൂറിലധികം സമയം … Read more