ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ പങ്കാളിക്കൊപ്പം താമസിക്കാൻ എത്തുന്നവർക്ക് ഇനി വർക്ക് പെർമിറ്റ് കൂടി അടങ്ങുന്ന Stamp 1G വിസ നൽകും; വമ്പൻ പ്രഖ്യാപനവുമായി ഇമ്മിഗ്രേഷൻ വകുപ്പ്

General Employment Permit, Intra-Corporate Transferee Irish Employment Permit വിസകളിൽ താമസിക്കുന്നവരുടെ പങ്കാളികൾ Non-EEA Family Reunification Policy പ്രകാരം അയർലണ്ടിലേക്ക് വരാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഇനി മുതൽ സ്റ്റാമ്പ് 3 വിസയ്ക്ക് പകരം Stamp 1G വിസ നൽകുമെന്ന് ഐറിഷ് ഇമ്മിഗ്രേഷൻ വകുപ്പ്. ഇതോടെ സ്റ്റാമ്പ് 3 വിസയിൽ എത്തി ജോലി ചെയ്യാൻ പ്രത്യേക എംപ്ലോയ്‌മെന്റ് പെർമിറ്റിനായി ഇനി അവർ ശ്രമിക്കേണ്ടതില്ല. പകരം ലഭിക്കുന്ന Stamp 1G വിസ ഉപയോഗിച്ച് തന്നെ പങ്കാളികൾക്കും ജോലി ചെയ്യാവുന്നതാണ്.

അതിനൊപ്പം നിലവിൽ Hosting Agreement-ൽ ഉള്ള Critical Skills Employment Permit വിസ ഉള്ളവരുടെ പങ്കാളികളുടെ സ്റ്റാമ്പ് 3 വിസയും Stamp 1G വിസയ്ക്ക് അർഹമാണെന്ന് അധികൃതർ വ്യക്തമാക്കി.

അയർലണ്ടിലേക്ക് പങ്കാളിയെയും കുടുംബത്തെയും കൊണ്ടുവരാനായി അപേക്ഷ നൽകുന്ന രീതി നിലവിലെ പോലെ തന്നെ തുടരും.

കൂടുതൽ വിവരങ്ങൾക്ക്: https://www.irishimmigration.ie/attention-eligible-spouses-and-partners-of-general-employment-permit-and-intra-corporate-transferee-irish-employment-permit-holders/

നിലവിൽ സ്റ്റാമ്പ് 3 വിസ ഉള്ളവർക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ

നിലവിൽ സ്റ്റാമ്പ് 3 വിസയുമായി പങ്കാളികൾക്കൊപ്പം അയർലണ്ടിൽ താമസിക്കുന്നവർ വിസ സ്റ്റാമ്പ് 1G ആക്കുകയോ, പുതിയ IRP കാർഡിനായി അപേക്ഷിക്കുകയോ ചെയ്യേണ്ടതില്ല. രാജ്യത്ത് താമസിക്കാൻ അനുമതിയുള്ള ബാക്കി സമയം ഈ വിസയ്ക്ക് Stamp 1G യുടെ അതേ സാധുത ലഭിക്കും. 2024 മെയ് 15 മുതൽ ഈ ഇളവ് നിലവിൽ വന്നിട്ടുണ്ട്. ഇവർ സ്റ്റാമ്പ് 3 വിസ കാലാവധി കഴിയുമ്പോൾ പുതുക്കാൻ കൊടുക്കുന്ന സമയം പുതിയ Stamp 1G വിസ നൽകുന്നതാണ്.

ഇവർ ജോലി ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ പുതിയ IRP കാർഡ് എടുക്കേണ്ടതില്ല. പകരം നിലവിലെ സ്റ്റാമ്പ് 3 വിസ ജോലി സ്ഥലത്ത് സമർപ്പിക്കുന്നതിനൊപ്പം, താഴെ കാണുന്ന ലിങ്കിൽ നിന്നും ഇമ്മിഗ്രേഷൻ വകുപ്പിന്റെ ലെറ്റർ ഡൌൺലോഡ് ചെയ്യുകയും, താൽക്കാലികമായി നൽകിയിരിക്കുന്ന ഈ ഇളവ് സ്ഥാപനത്തെ അറിയിക്കുകയും ചെയ്യുക. 15-05-2025 വരെ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.

പങ്കാളികൾ ഒഴികെ മറ്റ്‌ കുടുംബാംഗങ്ങൾക്കൊന്നും മേൽ പറഞ്ഞ ഇളവുകൾ ഉണ്ടാവുന്നതല്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW