ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് വഴി ഫീസ് സ്വീകരിക്കാൻ ആരംഭിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി; പോസ്റ്റർ ഓർഡർ വഴി ഏപ്രിൽ 20-നു ശേഷം ഫീസ് സ്വീകരിക്കില്ല

എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കുന്ന എല്ലാ കോണ്‍സുലാര്‍ അപേക്ഷകളുടെയും ഫീസ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സ്വീകരിക്കാന്‍ ആരംഭിച്ചതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ഒപ്പം പോസ്റ്റല്‍ വഴിയുള്ള അപേക്ഷകളുടെ ഫീസ് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സ്വീകരിച്ചുതുടങ്ങി. അതേസമയം പാസ്‌പോര്‍ട്ട്, വിസ, OCI, മുതലായ മറ്റെല്ലാ സേവനങ്ങളുടെയും ഫീസ് പോസ്റ്റല്‍ ഓര്‍ഡറുകളായി സ്വീകരിക്കുന്നത് ഏപ്രില്‍ 20 മുതല്‍ നിര്‍ത്തലാക്കുമെന്നും എംബസി അറിയിച്ചു. ജനങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് സ്വീകരിക്കാന്‍ എംബസി ഈയിടെ തീരുമാനമെടുത്തത്.

അയർലണ്ടിൽ സ്റ്റാംപ് 4 വിസ ലഭിക്കാനുള്ള സപ്പോർട്ട് ലെറ്റർ സ്വീകരിക്കുന്നത് തൊഴിൽ വകുപ്പ് പുനഃരാരംഭിച്ചു

അയര്‍ലണ്ടില്‍ സ്റ്റാംപ് 1, 1H വിസകളില്‍ നിയമപരമായി താമസിക്കുന്നവര്‍ സ്റ്റാംപ് 4 വിസ ലഭിക്കാനായി നല്‍കുന്ന സപ്പോര്‍ട്ട് ലെറ്റേഴ്‌സ് സ്വീകരിക്കുന്നത് 2023 നവംബര്‍ 30 മുതല്‍ Department of Enterprise, Trade and Employment (DETE) നിര്‍ത്തിവച്ചിരുന്നു. ഇതെത്തുടര്‍ന്ന് നിലവിലെ വിസ സ്റ്റാംപ് 4-ലേയ്ക്ക് മാറ്റുന്നതിനായി അപേക്ഷ നല്‍കാനിരുന്ന Critical Skills Employment Permit holders, Researchers on a Hosting Agreement, NCHD Multi-Site General Employment Permit holders എന്നിവരുടെ അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കുന്നത് … Read more

ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്‌സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI

അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും വാലിഡ് ആയ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാമെന്ന് Nursing and Midwifery Board of Ireland (NMBI) അധികൃതർ. കോംപൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്കാണ് ഇതിന് അവസരം ലഭിക്കുക. കോംപൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ അപ്രൂവൽ സമയത്ത് ഈ പരിശോധനാ ഫലങ്ങൾ സമർപ്പിക്കാവുന്നതാണെന്നും NMBI വ്യക്തമാക്കി. നേരത്തെ അപേക്ഷ … Read more

Aer Lingus-മായി ചേർന്ന് ഖത്തർ എയർവേയ്‌സ് വിമാന സർവീസ്; പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം

ഐറിഷ് വിമാന കമ്പനിയായ Aer Lingus-മായി ചേര്‍ന്ന് പുതിയ കോഡ്‌ഷെയര്‍ പദ്ധതി ആവിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. മാര്‍ച്ച് 13 മുതല്‍ ആരംഭിച്ച പദ്ധതി പ്രകാരം, ഇരു കമ്പനികളും സര്‍വീസുകള്‍ പങ്കിടും. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കും, എയര്‍പോര്‍ട്ടുകളിലേയ്ക്കും യാത്ര ചെയ്യാനും സാധിക്കും. അയര്‍ലണ്ട്, യു.കെ, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്ക് ഈ പാര്‍ട്ട്‌നര്‍ഷിപ്പ് ഏറെ ഗുണം ചെയ്യും. അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് ഏറെ സഹായകരമാകും. … Read more

അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

ഡബ്ലിനിലെ ചടങ്ങിൽ ഐറിഷ് പൗരത്വം സ്വീകരിച്ച് 1,200 പേർ; 243 പേരും ഇന്ത്യക്കാർ

ഡബ്ലിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചുനിടന്ന പൗരത്വദാന ചടങ്ങളില്‍ പുതുതായി 1,200 പേര്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു. 105 രാജ്യങ്ങളില്‍ നിന്നായെത്തി, അയര്‍ലണ്ടിലെ 31 കൗണ്ടികളില്‍ താമസിക്കുന്നവര്‍ ചടങ്ങിലൂടെ ഐറിഷ് പൗരത്വമുള്ളവരായി മാറി. ഈ വര്‍ഷം നടക്കുന്ന ആദ്യ പൗരത്വദാന ചടങ്ങാണിത്. Minister Paschal Donohoe, Minister of State James Browne എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് മുന്നോടിയായി പുതിയ പൗരന്മാരെ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം പൗരത്വം ലഭിച്ചവരില്‍ ഏറ്റവും … Read more

കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉറപ്പാക്കുക; ഓൺലൈൻ നിവേദനവുമായി സംഘടന

അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ നിവേദനം. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത വിഭാഗമായ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനമാണ് സമൂഹത്തിന് നല്‍കിവരുന്നതെങ്കിലും, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടം ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും, ജോലി ചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്നുണ്ട്. ഇതിനൊപ്പം വീടുകളുടെ വാടകവര്‍ദ്ധനയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാരിന്റെയും, ബന്ധപ്പെട്ട അധികൃതരുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് കാട്ടിയുള്ള നിവേദനത്തില്‍ 500 പേരുടെ ഒപ്പുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നിവേദനത്തില്‍ പങ്കുചേരാനായി സന്ദര്‍ശിക്കുക: … Read more

ഐറിഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം മൂന്ന് മടങ്ങ് വർദ്ധിച്ചു; വിസകളിലും വർദ്ധന

ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ച് അംഗീകാരം ലഭിക്കുന്നവരുടെ എണ്ണം 2023-ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ലഭിച്ച 22,500 അപേക്ഷകളില്‍ 20,000 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 15 പൗരത്വദാന ചടങ്ങുകളാണ് പോയ വര്‍ഷം നടത്തിയത്. ഇവയിലൂടെ 13,700 പേര്‍ക്ക് പൗരത്വം നല്‍കിയതായും പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നീതിന്യായവകുപ്പ് അറിയിച്ചു. 2022-ല്‍ ആകെ ആറ് ചടങ്ങുകളിലൂടെ 4,300 പേര്‍ക്കാണ് ഐറിഷ് പൗരത്വം നല്‍കിയത്. ആ വര്‍ഷം 17,188 അപേക്ഷകള്‍ ലഭിക്കുകയും, 15,000 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു. പൗരത്വദാനത്തിന് … Read more

യു.കെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ- ഐഒസി (യു.കെ) കേരള ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു; സംശയങ്ങൾ/ ആശങ്കകൾക്ക് നിയമ വിദഗ്ധർ മറുപടി നൽകും

ലണ്ടൻ: ഐഒസി (യു.കെ) – കേരള ചാപ്റ്റർ യു.കെയിലെ പ്രമുഖ നിയമവിദഗ്ധരെ  പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30-ന് നടത്തപ്പെടും. യു.കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ  ‘നിയമസദസ്സി’ലൂടെ  നൽകും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു … Read more

എൻആർഐകളുടെ ആധാർ അപേക്ഷയിൽ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ടത് ഇവ…

നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കുള്ള (എന്‍ആര്‍ഐ) ആധാര്‍ നിയമങ്ങളില്‍ മാKE വരുത്തി The Unique Identification Authority of India (UIDAI). ജനുവരി 16-നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ UIDAI പുറത്തിറക്കിയത്. പുതിയ നയപ്രകാരം പ്രായപൂര്‍ത്തിയായവരും, അല്ലാത്തവരുമായ, സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ള എന്‍ആര്‍ഐകള്‍ക്ക്, ഇനി ഏത് ആധാര്‍ കേന്ദ്രയില്‍ നിന്നും ആധാറിനായി അപേക്ഷിക്കാം. ഒപ്പം കുട്ടികളായ എന്‍ആര്‍ഐകളുടെ പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. 2023 ഒക്ടോബര്‍ 1-ന് ശേഷം … Read more