ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് നവംബർ 29-ന്

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍ 29-ന്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അനുവാദം വാങ്ങാനായി അദ്ദേഹം വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തും.

തെരഞ്ഞെടുപ്പ് എന്നാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ഈയിടെ നടന്ന ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി പാര്‍ട്ടികളായ Fine Gael-ഉം, Fianna Fail-ഉം മികച്ച വിജയം നേടിയതും, പ്രധാനപ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് അധികം വൈകാതെ തന്നെ നടത്തും എന്ന പ്രതീക്ഷ ശക്തമായിരുന്നു. നിലവിലെ സര്‍ക്കാരിന് അഞ്ച് വര്‍ഷം തികയ്ക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാലാവധി നിലവില്‍ക്കെയാണ് മാസങ്ങള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 29-ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ ഇനി പ്രചരണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഏതാനും സുപ്രധാന ബില്ലുകള്‍ കൂടി പാസാക്കിയ ശേഷമാണ് നിലവിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

സിവില്‍ യുദ്ധ കാലഘട്ടം തൊട്ട് വിരോധികളായിരുന്ന Fine Gael-ഉം Fianna Fail-ഉം ചേര്‍ന്ന് ചരിത്രപരമായ സഖ്യസര്‍ക്കാരാണ് 2020 തെരഞ്ഞെടുപ്പിന് ശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ രാജ്യത്ത് രൂപീകരിച്ചത്. ഇതോടെ പാര്‍ട്ടികള്‍ ശത്രുത മറക്കുകയും ചെയ്തു. ഭൂരിപക്ഷത്തിനായി ഒപ്പം ഗ്രീന്‍ പാര്‍ട്ടിയെയും സര്‍ക്കാരില്‍ സഖ്യകക്ഷികളാക്കി.

തുടര്‍ന്ന് Fianna Fail നേതാവായ മീഹോള്‍ മാര്‍ട്ടിന്‍ ആദ്യ വട്ടം പ്രധാനമന്ത്രിയാകുകയും, സര്‍ക്കാര്‍ പകുതി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അന്നത്തെ Fine Gael നേതാവായിരുന്ന ലിയോ വരദ്കര്‍ക്ക് സ്ഥാനം കൈമാറുകയും ചെയ്തു. പിന്നീട് വരദ്കര്‍ പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രി പദവും രാജിവച്ചതോടെ പുതിയ നേതാവായും, പ്രധാനമന്ത്രിയായും സൈമണ്‍ ഹാരിസിനെ തെരഞ്ഞെടുക്കുകയായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW