കരോള്‍ കാണാന്‍ പരോള്‍! ക്രിസ്മസ് ന് 138 തടവുകാർക്ക് താൽക്കാലിക മോചനം

ക്രിസ്മസിന്റെ ഭാഗമായി 138 തടവുകാർക്ക് താൽക്കാലിക മോചനം അനുവദിച്ചതായി ഐറിഷ് പ്രിസണ്‍ സര്‍വീസ് അറിയിച്ചു. മോചിതരാകുന്നവരുടെ കാലാവധി ഏതാണ്ട് ചില മണിക്കൂറുകൾ മുതൽ ഏഴ് രാത്രിവരെ നില നില്‍ക്കും. മോചനം ലഭിക്കുന്നവരിൽ പലരും ശിക്ഷയുടെ അവസാന ഘട്ടത്തിലേക്കെത്തിയവരാണ്, എന്നാൽ അപേക്ഷകൾ പരിഗണിക്കുമ്പോൾ അത് പൊതു സുരക്ഷ കൂടി കണക്കിലെടുത്തായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി. ദയയും മാനുഷിക പരിഗണനകളും കൂടാതെ, കുറ്റത്തിന്റെ ആഴവും സ്വഭാവവും,  ഇതുവരെ പൂർത്തിയാക്കിയ ശിക്ഷാവധിയും, തടവിൽ ആയിരിന്നപ്പോൾ നടത്തിയ പെരുമാറ്റവും, മുൻ ക്രിമിനൽ ചരിത്രം … Read more

ഐറിഷ് സമൂഹത്തിൽ അനധികൃത മയക്കുമരുന്ന് ഉപയോഗം ഗൗരവമേറിയ പ്രശ്നമെന്ന്: യൂറോ ബാരോമീറ്റർ സർവേ

ഐറിഷ് സമൂഹത്തിൽ അനധികൃത മയക്കുമരുന്ന് ഉപയോഗം ഗുരുതര പ്രശ്നമെന്ന് 50% ത്തോളം പേർ വിശ്വസിക്കുന്നതായി യൂറോ ബാരോമീറ്റർ സർവേയുടെ കണ്ടെത്തല്‍. അനധികൃത മയക്കുമരുന്ന് പ്രയോഗം ഒരു ഗൗരവപ്രശ്നമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണംപ്രകാരം അയർലൻഡ് യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ രാജ്യമാണെന്ന് സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു.. സർവേയിൽ പങ്കെടുത്ത 58% ഐറിഷ് പൗരന്മാരും അവരുടെ പ്രദേശത്ത് മയക്കുമരുന്ന് പ്രയോഗം ഗൗരവമായ പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു. പോർച്ചുഗൽ 67 ശതമാനവുമായി ഏറ്റവും മുന്നിലാണ്, എന്നാൽ ഐറിഷ് ജനങ്ങളുടെ ശരാശരി യൂറോപ്യൻ യൂണിയൻ നിലയായ 39 … Read more

അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് നവംബർ 29-ന്

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍ 29-ന്. പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അനുവാദം വാങ്ങാനായി അദ്ദേഹം വെള്ളിയാഴ്ച പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സിന്റെ വസതിയിലെത്തും. തെരഞ്ഞെടുപ്പ് എന്നാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. ഈയിടെ നടന്ന ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി പാര്‍ട്ടികളായ Fine Gael-ഉം, Fianna Fail-ഉം മികച്ച വിജയം നേടിയതും, പ്രധാനപ്രതിപക്ഷമായ Sinn Fein-ന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത … Read more

അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു

അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ ‘മനസ്സിലെപ്പോഴും’ യൂട്യൂബിൽ റിലീസ് ചെയ്തു.അയർലണ്ട് മലയാളികളുടെ  ചെറിയ  ചെറിയ  ജീവിതാനുഭവ കഥകളുടെ സമാഹാരമാണ് ഈ സിനിമ. ആ ജീവിതാനുഭവങ്ങളിൽ ഭാവന കൂടി ചേരുമ്പോൾ ഒരു നിറകൂട്ടായ് മാറുന്നു.  ഒരു കാമുകന് കാമുകിയോടു തോന്നുന്ന പ്രണയവും ഭാര്യക്ക് ഭർത്താവിനോട് തോന്നുന്ന പ്രണയവും ഒരു പ്രവാസിക്ക് സ്വന്തം ജന്മനാടിനോട് തോന്നുന്ന പ്രണയവും ഒരുപോലെയാണ് എന്ന ആശയം ചിത്രത്തിലുടനീളം ഉയർന്നുനില്ക്കുന്നു. ഇതിൽ കഥാകൃത്തും സംവിധായകനും അണിയപ്രവർത്തകരും ആദ്യമായ് ക്യാമറക്കു മുന്നിലെത്തുന്ന എല്ലാ അഭിനേതാക്കളും വിജയിച്ചു എന്നു … Read more

സീതാറാം യെച്ചൂരി (72) അന്തരിച്ചു

സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് ഏതാനും ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു 72-കാരനായ യെച്ചൂരി. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നില വഷളായത്തോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു. 2015-ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 1992 മുതൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2005 മുതൽ 2017 വരെ ബംഗാളിൽ … Read more

Kilconnell cricket club- ന്റെ നേതൃത്വത്തിൽ കൾച്ചറൽ നൈറ്റ്‌ സെപ്റ്റംബർ 22-ന്

Kilconnell cricket club, Kilconnell community Development association, Kilconnell community എന്നിവരുടെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ നൈറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22-ന് വൈകിട്ട് 5 മണി മുതല്‍ Kilconnell-ല്‍ വച്ചാണ് ഇന്ത്യന്‍, ഐറിഷ് സാംസ്‌കാരിക പരിപാടികളോടുകൂടിയ കള്‍ച്ചറല്‍ നൈറ്റ് നടത്തപ്പെടുക. ഐറിഷ് ആന്‍ഡ് ഇന്ത്യന്‍ ലൈവ് മ്യൂസിക് (ഗോള്‍വേ ബീറ്റ്‌സ് ഗാനമേള), റിഥം ട്രൂപ്പിന്റെ ചെണ്ടമേളം, Aaditri Nrithyalaya dance troupe-ന്റെ ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, ഐറിഷ് ഡാന്‍സ് മുതലായ പരിപാടികള്‍ക്ക് പുറമെ ഒട്ടനവധി കലാപരിപാടികളും ആസൂത്രണം … Read more

‘ആർപ്പോണം’: Mayo Malayalee Association-ന്റെ ഓണാഘോഷം സെപ്റ്റംബർ 21ന്

Mayo Malayalee Association-ന്റെ ഓണാഘോഷം ‘ആർപ്പോണം’ സെപ്റ്റംബർ 21ന്. Balla Community Centre-ൽ വച്ചാണ് (Eircode: F23A303) വിപുലമായ ഓണാഘോഷ പരിപാടികൾ നടക്കുക. ഏവരെയും ആഘോഷത്തിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

അയർലണ്ടിൽ ഇന്ന് ശക്തമായ മഴ; 6 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതെത്തുടര്‍ന്ന് കാലാവസ്ഥാവകുപ്പ് Cork, Kerry, Donegal, Galway, Leitrim, Mayo എന്നീ ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു. ഇന്ന് (തിങ്കള്‍) വൈകിട്ട് 3 മണി മുതല്‍ നാളെ രാവിലെ 10 മണി വരെയാണ് മുന്നറിയിപ്പ്. രാവിലെ ചാറ്റല്‍ മഴ കഴിഞ്ഞ് മാനം തെളിയുമെങ്കിലും ഉച്ചയ്ക്ക് ശേഷം മഴക്കാര്‍ മൂടി ശക്തമായ മഴ ആരംഭിക്കും. രാത്രിയിലും മഴ തുടരും. മിന്നല്‍പ്രളയത്തിനും മഴ കാരണമായേക്കും.

ഡബ്ലിനിൽ ഓഫിസ് ആരംഭിക്കാൻ ഡിജിറ്റൽ ബാങ്കായ Monzo; പ്രഖ്യാപനം ആദ്യ വാർഷിക ലാഭം നേടിയതിന് പിന്നാലെ

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കായ Monzo, ഡബ്ലിനില്‍ ഓഫിസ് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായി വാര്‍ഷിക ലാഭം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഏകദേശം 9.7 മില്യണ്‍ ഉപഭോക്താക്കളുള്ള Monzo, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ നേടിയ ലാഭം 15.4 മില്യണ്‍ പൗണ്ട് (18 മില്യണ്‍ യൂറോ) ആണ്. ടാക്‌സ് കുറയ്ക്കാതെയുള്ള കണക്കാണിത്. അതേസമയം തൊട്ടുമുമ്പത്തെ വര്‍ഷം 116.3 മില്യണ്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. ഡബ്ലിനില്‍ ഓഫിസ് തുറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ … Read more

‘നീയല്ലാതാരുണ്ട് അപ്പാ…’ ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്

ഗാൾവേ: 12 Stars Rhythms അയർലണ്ടിന്റെ ബാനറിൽ ബിനു ജോർജ് നിർമ്മിച്ച്, സുജൻ ജോർജ് മലയിലിന്റെ വരികൾക്ക് എഡ്വിൻ കരിക്കാംപള്ളിൽ സംഗീതം നൽകിയ‘നീയല്ലാതാരുണ്ട് അപ്പാ…’ എന്ന് തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പ്രേക്ഷകരിലേയ്ക്ക്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സംഗീതപ്രേമികളുടെ ആത്മഹർഷമായ സ്റ്റാർ സിങ്ങർ ഫെയിം ബൽറാമാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനീഷ് രാജു. Edwins Media YouTube ചാനലിലൂടെ ഗാനം ആസ്വദിക്കാം: https://youtu.be/wMd_LLSUqCE?si=5cKG8_cAcA9u5DnU