അയർലണ്ടിൽ വീശിയടിക്കാൻ ബെർട്ട് കൊടുങ്കാറ്റ്; തണുപ്പിന് ശമനം, ഇനി കനത്ത മഴ

By Rose Malayalam Desk

അതിശക്തമായ തണുപ്പിന് അറുതി വരുത്തിക്കൊണ്ട് അയര്‍ലണ്ടിലേയ്ക്ക് ബെര്‍ട്ട് കൊടുങ്കാറ്റ് (Storm Bert) എത്തുന്നു. ഈ വാരാന്ത്യം രാജ്യത്ത് ആഞ്ഞടിക്കുന്ന കാറ്റില്‍ അതിശക്തമായ മഴയും പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചിലയിടങ്ങളില്‍ മണിക്കൂറില്‍ 110 കി.മീ വേഗതയിലുള്ള കാറ്റിന് ബെര്‍ട്ട് കൊടുങ്കാറ്റ് കാരണമാകും. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍ ശനിയാഴ്ച പകല്‍ 12 മണി വരെ യെല്ലോ വിന്‍ഡ് ആന്‍ഡ് റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ഗതി മനസിലാകുന്നതിനനുസരിച്ച് മുന്നറിയിപ്പിലും മാറ്റം വന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് അതിശക്തമായ തണുപ്പിന് കാരണമായ ആര്‍ട്ടിക് എയറിനെ മാറ്റിക്കൊണ്ടാണ് ബെര്‍ട്ട് കൊടുങ്കാറ്റ് രാജ്യത്തെത്തുക. അതിശക്തമായ കാറ്റും മഴയുമാണ് പ്രതീക്ഷിക്കാവുന്നത്. പ്രാദേശികമായ വെള്ളപ്പൊക്കം, യാത്രാക്ലേശം, മരങ്ങള്‍ കടപുഴകി വീഴല്‍, കാറ്റില്‍ സാധനങ്ങള്‍ പറന്നുപോകുക എന്നിവയും ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലാണ് കാര്യമായ നാശനഷ്ടം പ്രതീക്ഷിക്കുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments