ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലൻഡ് മലയാളികൾ പെൻഷൻ- വാർദ്ധക്യകാലങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഈ വീഡിയോ കാണൂ…

അയർലണ്ടിലേക്ക് മലയാളികളുടെ കുടിയേറ്റം നടന്നിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. പലരും ഇതിനകം തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന വർഷങ്ങളിൽ ധാരാളം മലയാളികൾ റിട്ടയർ ചെയ്യുകയും കാലക്രമേണ വാർദ്ധക്യ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ഭൂരിഭാഗം മലയാളികളും നേഴ്സിങ് മേഖലയിലാണ് വർക്ക് ചെയ്യുന്നത്. പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും തൊഴിൽരഹിതരും ഉണ്ട്.

പെൻഷൻ പ്രായം എത്തിക്കഴിയുമ്പോൾ ജോലിയിൽ നിന്നും അതോടൊപ്പം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ കണക്കാക്കുന്നത് എങ്ങനെയാണ്? എത്ര യൂറോ മാസം പെൻഷൻ ആയി ലഭിക്കും? റിട്ടയർ ചെയ്യുമ്പോൾ ലംസം ആയി എത്ര കിട്ടും? സ്വന്തമായുള്ള വീടുകൾ മക്കൾക്ക് കൊടുക്കുമ്പോൾ സർക്കാരിലേക്ക് എത്ര നികുതി അടയ്ക്കണം? ആരോഗ്യസ്ഥിതി മോശമായി നേഴ്സിങ് ഹോമിൽ ജീവിക്കേണ്ടിവരുമ്പോൾ ഐറിഷ് ഗവൺമെന്റിന്റെ Fair Deal Scheme-ന് അർഹത ഉണ്ടാകുമോ? ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് ഓരോ മലയാളിക്കും അത്യാവശ്യമാണ്. ഈ കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അറിവ് നൽകുന്ന ഒരു വീഡിയോ തയ്യാറാക്കിയിരിക്കുന്നു.

Pension, Inheritance Tax, Fair Deal Scheme എന്നി മൂന്ന് മേഖലയെ കുറിച്ചാണ് ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. പ്രിൻസ് ജോസഫ് അങ്കമാലിയും ഫൈനാൻസ് പ്ലാനിങ് അഡ്വൈസർ ആയ റിതേഷ് ജോസഫും ചേർന്നാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ആശയവും കോർഡിനേഷനും സെബി സെബാസ്റ്റ്യൻ ആണ്.

വളരെ വിഞ്ജനപ്രദമായ ഈ വീഡിയോ താഴെ കാണാം. വീഡിയോ കണ്ടതിനു ശേഷം നിങ്ങൾക്ക് ഉള്ള സംശയങ്ങൾക്കു പിന്നണിക്കാർ മറുപടി നൽകുന്നതാണ്

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW