ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ആദ്യ ടെസ്റ്റ് ജയത്തോടെ ചരിത്രം കുറിച്ച് അയർലണ്ട്; പിന്നിലാക്കിയത് ഇന്ത്യ, ന്യൂസിലാന്റ് അടക്കമുള്ള വമ്പന്മാരെ

അബുദാബിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സര വിജയത്തിലൂടെ ചരിത്രം കുറിച്ച് അയര്‍ലണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ആരംഭിച്ച് എട്ടാം മത്സരത്തില്‍ തന്നെ ആദ്യ ടെസ്റ്റ് വിജയം എന്ന നേട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ഐറിഷ് പട. 5 വര്‍ഷവും, 10 മാസവും, 20 ദിവസവും കൊണ്ട് എത്തിയ ആ നേട്ടത്തില്‍ അയര്‍ലണ്ട് മറികടന്നതാകട്ടെ ക്രിക്കറ്റ് ലോകത്തെ വമ്പന്‍മാരായ ഇന്ത്യ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെയും.

ടോളറന്‍സ് ഓവലില്‍ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിവസം 111 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലണ്ട് വെറും 4 വിക്കറ്റ് മത്സരത്തിന് ലക്ഷ്യത്തിലെത്തിയതോടെ, തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയവും കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരമായിരുന്നു ഇത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ തങ്ങളുടെ ഒന്നാം ഇന്നിങ്‌സില്‍ 155 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 263 റണ്‍സിനാണ് പുറത്തായത്. അഫിഗാനിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 218 റണ്‍സ് നേടി ഓള്‍ ഔട്ട് ആയപ്പോള്‍ 111 റണ്‍സ് വിജലക്ഷ്യമായി നിശ്ചയിക്കപ്പെട്ടു. വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ അയര്‍ലണ്ടിന് ലഭിച്ചത് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

വന്‍കിട ടീമുകളായ ഇന്ത്യ 25 മത്സരങ്ങള്‍ക്കും, ന്യൂസിലാന്റ് 45 മത്സരങ്ങള്‍ക്കും, ശ്രീലങ്ക 14 മത്സരങ്ങള്‍ക്കും ശേഷമാണ് ആദ്യ ടെസ്റ്റ് വിജയിക്കുന്നത് എന്ന കണക്കാണ് അയര്‍ലണ്ടിന് ആഘോഷത്തിന് വകയൊരുക്കുന്നത്. ഒന്നാം മത്സരത്തില്‍ തന്നെ വിജയിച്ച ഓസ്‌ട്രേലിയയാണ് ഇക്കാര്യത്തില്‍ വമ്പന്‍മാര്‍.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW