ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘ആരാധകൻ ബ്ലേഡ് വച്ചു കൈ തന്നു, കയ്യിൽ നിറയെ ചോര, ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണം’: അജിത്

ഒരു ആരാധകന്‍ തനിക്ക് ബ്ലേഡ് വച്ച് കൈ തന്ന സംഭവം പറഞ്ഞ് നടൻ അജിത്. ഒരിക്കല്‍ ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം കാറില്‍ കയറിയപ്പോള്‍ താന്‍ കാണുന്നത് തന്റെ കൈ രക്തത്തില്‍ കുളിച്ചിരിക്കുന്നതാണ്. ആരാധകരിലാരോ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.

മറ്റൊരിക്കൽ ഹോട്ടലിനു മുന്നിൽ വച്ച് ആരാധര്‍ക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഒരു 19 വയസ് തോന്നിക്കുന്ന പയ്യന്റെ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ തന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു എന്നും അജിത് പറയുന്നു.

ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്നും, ആരാധകരുടെ അമിതാരാധനയ്ക്ക് ഇന്ധനം പകരുന്നത് മാധ്യമങ്ങളാണെന്നും അജിത്ത് വിമർശിക്കുകയും ചെയ്തു.

”ഞങ്ങള്‍ക്ക് ഇന്ന് നല്ലൊരു ജീവിതമുള്ളത് ആരാധകര്‍ കാരണമാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകളെല്ലാം ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ആഘോഷത്തിന്റെ പേരില്‍ തിയറ്ററിൽ പടക്കം പൊട്ടിക്കുകയും സ്‌ക്രീന്‍ വലിച്ച് കീറുകയും ചെയ്യുന്നതൊക്കെ നിര്‍ത്തണം” അജിത് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് തന്റെ ഫാൻസ്‌ അസോസിയേഷനുകൾ അജിത് പിരിച്ചുവിട്ടിരുന്നു. തന്നെ ‘തല’ എന്ന് ആരാധനയോടെ വിളിക്കരുത് എന്നും അജിത് ഈയിടെ പറഞ്ഞിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW