ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർദ്ധന പ്രഖ്യാപിച്ച് Laya Healthcare; വർഷം 80 യൂറോ അധികം നൽകേണ്ടി വരും

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വീണ്ടും വര്‍ദ്ധന പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ Laya Healthcare. കമ്പനിയുടെ 65 പ്ലാനുകളിലായി ശരാശരി 4.7 സെന്റ് വര്‍ദ്ധനയാണ് വരുത്തുക. ഇത് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വര്‍ഷം ഏകദേശം 80 യൂറോ പ്രീമിയം വര്‍ദ്ധിക്കാന്‍ കാരണമാകും.

ഉപഭോക്താക്കളെ നിരക്ക് വര്‍ദ്ധന സംബന്ധിച്ചും, സേവനമാറ്റം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ റിന്യൂവല്‍ ലെറ്റര്‍ വഴി അറിയിക്കുമെന്ന് കമ്പനി പറഞ്ഞു. 2026 ഏപ്രില്‍ 1-നോ അതിന് ശേഷമോ പോളിസി റിന്യൂ ചെയ്യുന്നവരെയാണ് അധികനിരക്കുകള്‍ ബാധിക്കുക. മിഡ് കോണ്‍ട്രാക്ടിലുള്ള ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 1 മുതലുള്ള വര്‍ദ്ധിപ്പിച്ച നിരക്ക് ബാധകമാകില്ല. പകരം പോളിസി പുതുക്കുമ്പോള്‍ മാത്രമേ വര്‍ദ്ധന ബാധകമാകൂ.

അതേസമയം കുട്ടികളുടെ പോളിസികള്‍, യങ് അഡല്‍റ്റ് വിഭാഗത്തിലുള്ളവരുടെ പോളിസി അടക്കം മൂന്നില്‍ ഒന്ന് പ്ലാനുകള്‍ക്ക് പുതിയ പ്രീമിയം വര്‍ദ്ധന ബാധകമാകില്ല.

കമ്പനികള്‍ പോളിസി പ്രീമിയം ഇടയ്ക്കിടെ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, പ്ലാന്‍ മാറ്റുകയോ, വേറെ കമ്പനികളുടെ പ്ലാനില്‍ ചേരുകയോ (സ്വിച്ചിങ്) വഴി പ്രീമിയം വര്‍ദ്ധന ബാധിക്കാതെ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ശ്രമിക്കാവുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW