ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘ആർട്ടിസ്റ്റ് ’ നാടകം നവംബർ 21-ന് സൈന്റോളജി സെന്ററിൽ

ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിൽ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറുന്നു .

മികച്ച അഭിനയമുഹൂർത്തങ്ങളും, ഗാനരംഗങ്ങളും, നൃത്തങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും ‘ആർട്ടിസ്റ്റ് ‘. വളരെ സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന നാടകമാണ് ‘ ആർട്ടിസ്റ്റ്’ എന്നും സംഘാടകർ അറിയിച്ചു.

‘ഇസബെൽ’, ‘ലോസ്റ്റ് വില്ല’, ‘ഒരുദേശം നുണ പറയുന്നു’, ‘പ്രളയം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഒരുക്കിയ ഡബ്ലിൻ തപസ്യയുടെ ഈ കലാസൃഷ്ടിക്കായി അയർലണ്ടിലെ നാടകാസ്വാദകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നാടകത്തിന്റെ ടിക്കറ്റ് പ്രകാശനം ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡെർമിറ്റ് പയസ് ഫാരൽ, സെയിൽസ് കോർഡിനേറ്റർ ഷിജുമോൻ ചാക്കോയിൽ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി നിർവഹിച്ചു.

പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിൻസ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളിൽ, സ്മിത അലക്സ്, രശ്മി രവീന്ദ്രനാഥ്‌, വിനോദ് മാത്യു, ജോൺ മാത്യു, ജോസ് ജോൺ, റോളി ചാക്കോ, ബിന്നെറ്റ് ഷിൻസ്, മാർട്ടിൻ പുലിക്കുന്നേൽ, ലിൻസ് ഡെന്നി , ഐറിൻ ടോണി, ഇവാൻ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ രംഗത്ത്.

സലിൻ ശ്രീനിവാസ് രചിച്ച ‘ആർട്ടിസ്റ്റ്’ ന്റെ സംഗീതം സിംസൺ ജോൺ, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കർ എന്നിവരും,  നാടകത്തിന്റെ സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നും നിർവഹിച്ചിരിക്കുന്നു.

ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായ ഈ പ്രദർശനം അയർലണ്ടിലെ കലാസ്നേഹികളെ ഒരുമിപ്പിക്കുന്ന ഒരു സായാഹ്നമാകും എന്നും സംഘാടകർ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW