ഇന്റലിജൻസ് വിവരം: Co Louth-ൽ 90 കിലോ കഞ്ചാവ് പിടികൂടി

By Rose Malayalam Desk

Co Louth-ല്‍ 1.8 മില്യണ്‍ യൂറോ വിലവരുന്ന ഹെര്‍ബല്‍ കഞ്ചാവ് പിടികൂടി. Garda National Drugs and Organised Crime Bureau, Louth Divisional Drugs Unit എന്നിവയുമായി ചേര്‍ന്ന് റവന്യൂ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 90 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ അറസ്റ്റിലായിട്ടുമുണ്ട്.

ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ എന്നും, അയര്‍ലണ്ടിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തിനും, വില്‍പ്പനയ്ക്കും, വിതരണത്തിനും തടയിടുന്നതിനായി റവന്യൂ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഗാര്‍ഡ വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments