ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഇന്റർനെറ്റ് ഇല്ലാത്ത, വികസനം ഇല്ലാത്ത ഇടമായി കേരളത്തെ ചിത്രീകരിച്ചിരിക്കുന്നു; ‘പരം സുന്ദരി’ക്കെതിരെ വിമർശനവുമായി രഞ്ജിത് ശങ്കർ

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ബോളിവുഡ് ചിത്രം ‘പരംസുന്ദരി’യെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. മൊബൈല്‍ ഡാറ്റ, ഇന്റര്‍നെറ്റ്, വികസനം എന്നിവയൊന്നും ഇല്ലാത്ത ഇടം എന്ന നിലയ്ക്കാണ് അവര്‍ കേരളത്തെ കാണിച്ചിരിക്കുന്നതെന്നും, ചിത്രം കേരളത്തിന്റെ പ്രതിച്ഛായയെ വളരെ മോശമാക്കിയെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രഞ്ജിത് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളം ഇതില്‍ നിന്നെല്ലാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായി എത്തിയ ജാന്‍വി കപൂറിന്റെ മലയാളം സംഭാഷണങ്ങള്‍ നേരത്തെ തന്നെ വിമര്‍ശനത്തിനും, ട്രോളുകള്‍ക്കും കാരണമായിരുന്നു. കേരളത്തില്‍ നിരവധി സീനുകള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത് ഓഗസ്റ്റ് 29ന് പുറത്തിറങ്ങിയ ചിത്രം ഈയിടെയാണ് ഒടിടിയില്‍ റിലീസ് ആയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW