ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം പങ്കുവച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

ഇരട്ടക്കുട്ടികളുടെ അച്ഛനായി നടനും, തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍.

‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്‌നേഹം…ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികള്‍ പിറന്നു…’ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിച്ചു.

അതേസമയം വിഷ്ണുവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവരും രംഗത്തെത്തി. തരുണ്‍ മൂര്‍ത്തി, വിനയ് ഫോര്‍ട്ട് മുതലായവരും ആശംസ കുറിപ്പുകള്‍ പങ്കുവച്ചു.

2020 ഫെബ്രുവരിയില്‍ വിവാഹിതരായ വിഷ്ണു-ഐശ്വര്യ ദമ്പതികള്‍ക്ക് മാധവ് എന്നൊരു മകനുമുണ്ട്. ബിബിന്‍ ജോര്‍ജ്ജിനൊപ്പം അമര്‍, അക്ബര്‍, അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ വിഷ്ണു പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, നിത്യഹരിതനായകന്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായകനുമായി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW