ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഐറിഷ് കുതിപ്പ്! ചരിത്രത്തിലാദ്യമായി വനിതാ സെവൻസ് റഗ്ബി ലോകകിരീടം ചൂടി അയർലണ്ട്

ചരിത്രത്തിലാദ്യമായി വനിതാ സെവന്‍സ് റഗ്ബി ലോകകിരീടം (HSBC SVNS Series tournament) നേടി അയര്‍ലണ്ട്. പെര്‍ത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ 19-14 എന്ന സ്‌കോറിന് തറപറ്റിച്ചാണ് അയര്‍ലണ്ടിന്റെ മിടുക്കികള്‍ കിരീടം ചൂടിയത്. അയര്‍ലണ്ടില്‍ നിന്നുള്ള ഒരു സെവന്‍സ് റഗ്ബി ടീം കിരീടം നേടുന്നതും ഇതാദ്യമായാണ്.

അതേസമയം രണ്ട് വര്‍ഷം മുമ്പ് സ്‌പെയിനില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ അയര്‍ലണ്ട് ഇത്തവണ കിരീടം നേടിയത് മധുരപ്രതികാരമായി. ആദ്യമായായിരുന്നു അയര്‍ലണ്ട് അത്തവണ ഫൈനലില്‍ പ്രവേശിച്ചത്.

സെമിയില്‍ ബ്രിട്ടന് മേല്‍ 31-7 എന്ന സ്‌കോറിന് സര്‍വ്വാധിപത്യം നേടിയാണ് ഐറിഷ് ടീം ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. മറുവശത്ത് യുഎസിനെ 24-7-ന് നിലംപരിശാക്കിയാണ് ഓസ്‌ട്രേലിയ ഫൈനലിന് എത്തിയത്.

അതേസമയം പുരുഷന്മാരുടെ റഗ്ബി ടീം നേരത്തെ ഫിജിയെ 24-7 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു.

അടുത്ത ഒളിംപിക്‌സില്‍ വനിതാ ടീം ആദ്യമായി കളത്തിലിറങ്ങുമെന്നതിനാല്‍ ഈ വിജയം അയര്‍ലണ്ടിന് നല്‍കുന്ന പ്രതീക്ഷകള്‍ ഏറെയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW