ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

‘ഒരു രൂപയ്ക്ക് ഷൂസ്’: കോഴിക്കോട് കടയിലേയ്ക്ക് ഇറച്ചുകയറി ജനം, ഗതാഗതക്കുരുക്ക്, പോലീസ് ലാത്തി വീശി

കോഴിക്കോട് മാനാഞ്ചിറയിലെ ട്രെൻഡ് ഫാക്ടറി എന്ന ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ഒരു രൂപയ്ക്ക് ഷൂ’ എന്ന വിചിത്രമായ ഓഫർ കാരണം വെട്ടിലായി ഉടമകൾ. ഒരു രൂപയുടെ നോട്ടുമായി എത്തുന്ന ആദ്യത്തെ നൂറു പേർക്ക് ഷൂ നൽകുമെന്ന പരസ്യം ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു. ഇതോടെ പുലർച്ചെ രണ്ട് മണി മുതൽ തന്നെ നൂറുകണക്കിന് ആളുകൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടുകയും നേരം പുലർന്നതോടെ ഈ തിരക്ക് കുത്തനെ വർദ്ധിക്കുകയും ചെയ്തു.

രാവിലെ പത്ത് മണിക്ക് ഓഫർ ആരംഭിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും, നിയന്ത്രണാതീതമായ ജനപ്രവാഹം കാരണം മാനാഞ്ചിറ പരിസരത്ത് കനത്ത ഗതാഗതക്കുരുക്കും തിക്കും തിരക്കും അനുഭവപ്പെട്ടു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം തന്നെ സ്ഥലത്തെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കടയുടമകൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. എന്നാൽ പിരിഞ്ഞുപോകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനക്കൂട്ടം പിൻവാങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസിന് ലാത്തി വീശേണ്ടി വന്നു.

​കൃത്യമായ ആസൂത്രണമോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചതിനും, പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും കട ഉടമകളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW