അയർലണ്ട് സീറോ മലബാർ സഭയുടെ വിലങ്ങാട്, വയനാട് ദുരിത നിവാരണ ഫണ്ട് കൈമാറി; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ സമാഹരിച്ച വിലങ്ങാട്, വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സഹായം താമരശേരി, മാനന്തവാടി രൂപതകളുടെ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്ക് കൈമാറി. അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നും വ്യക്തികളിൽനിന്നും സമാഹരിച്ച 32680.17 യൂറോ ഉൾപ്പെടെ യൂറോപ്പിലെ വിവിധ സഭക്കൂട്ടായ്മകൾ സമാഹരിച്ച 69838.30 യൂറോ സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ വഴി ദുരിതബാധിതർ ഉൾപ്പെടുന്ന രൂപതകളിലേയ്ക്ക് എത്തിച്ചു. 2024 ജൂലൈ അവസാനം വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമത്തിലെ മുണ്ടക്കൈ, ചൂരമല, വെള്ളാരിമല … Read more