ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

കാട്ടുതീ വ്യാപിക്കുന്നു, കെടുത്താനാകാതെ അമേരിക്കന്‍ ഭരണകൂടം

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന മാരകമായ കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിൽ കുറവ് ഉണ്ടാകുകയും, വെള്ളത്തിന്റെ അനിയന്ത്രിത ഉപയോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കാമെന്നു ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്. റിപ്പോർട്ടുകള്‍  പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.

കാട്ടുതീ പടർന്നുപിടിച്ച പസിഫിക് പാലിസേഡ്‌സ് മേഖലയിൽ, ഇത്തരത്തിൽ നിരവധി വാട്ടർ ഹൈഡ്രന്റുകൾ വെള്ളം തീർന്നും മറ്റും പ്രവർത്തനരഹിതമായിട്ടുണ്ട്.

ഇതിന് പുറമെ, അൽതഡേന, പസഡെന, തുടങ്ങിയ പ്രദേശങ്ങളിലും വെള്ളത്തിന്റെ ക്ഷാമം വലിയ പ്രശ്നമായിട്ടുണ്ട്. തീപിടിത്തം നിയന്ത്രിക്കാൻ ആവശ്യമായ വെള്ളം ലഭിക്കുന്നതിൽ വന്ന പ്രതിസന്ധിയാണ് , നാശനഷ്ടങ്ങൾ വർധിപ്പിച്ചത്.

സാന്റാ മോനിക്കയും മലീബു നഗരങ്ങള്‍ക്കിടയിലുള്ള  പ്രദേശമായ പസഫിക് പാലിസേഡ്‌സിൽ പടർന്നുപിടിച്ച കാട്ടുതീ വൻ നാശം സൃഷ്ടിച്ചു. പതിനായിരക്കണക്കിന് ഏക്കറുകളിലേറെ പ്രദേശത്ത് തീ പടർന്നതിനെ തുടർന്ന്, അഗ്നിശമനസേന പ്രതിസന്ധിയിലാണ്.

പസഡേനയ്ക്കു സമീപവും, സാൻ ഫെർണാണ്ടോ വാലിയിലെ സിൽമറി പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചിരുന്നു. വരണ്ട കാലാവസ്ഥ, മഴയില്ലായ്മ, കാറ്റ്,ഉണക്കമരങ്ങൾ എന്നിവയാണ് കാട്ടുതീപടരാനുള്ള പ്രധാന കാരണം. അതിനിടെ നഗരമൊട്ടാകെ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW