ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

‘കാരിക്കാമുറി ഷൺമുഖനായി’ മമ്മൂട്ടി വീണ്ടും; അതിഥി വർഷം രഞ്ജിത്ത് ചിത്രത്തിൽ

മമ്മൂട്ടിയുടെ ഏറെ ജനപ്രീതിയുള്ള കഥാപാത്രമായ ‘ബ്ലാക്കി’ലെ കാരിക്കാമുറി ഷണ്‍മുഖന്‍ വീണ്ടുമെത്തുന്നു. കൊച്ചിയിലെ അധോലോക ഗുണ്ടയായ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ‘ബ്ലാക്ക്’ 2004-ലായിരുന്നു റിലീസായത്. രഞ്ജിത് ആയിരുന്നു സംവിധാനം.

രഞ്ജിത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതേ കഥാപാത്രമായി അതിഥിവേഷത്തില്‍ മമ്മൂട്ടിയെത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘തുടരും’ സിനിമയിലെ ജോര്‍ജ്ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയാണ് ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടി എത്തിയപ്പോഴുള്ള ഒരു ഫോട്ടോ ആണ് റിപ്പോര്‍ട്ടിന് ആധാരം. മമ്മൂട്ടിയുടെ ഫോട്ടോയിലെ ലുക്കും, വേഷവിധാനവും ഷണ്‍മുഖന്റേതിന് സമാനമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം എട്ട് വര്‍ഷത്തിന് ശേഷമാണ് രഞ്ജിത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത് 2018-ല്‍ പുറത്തിറങ്ങിയ ‘ഡ്രാമ’ ആയിരുന്നു അവസാന ചിത്രം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW