ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ സുവിശേഷയോഗം ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലണ്ടിൽ നടക്കുന്നു

കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 19-ന് ആരംഭിക്കുന്നു. ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലന്‍റിന്‍റെ വിവിധ സ്ഥലങ്ങളില്‍ യോഗങ്ങൾ നടക്കുന്നതാണ്.


ഓഗസ്റ്റ് 19-ന് ഗോള്‍വേയിലും, 20-ന് കാവനിലും, 21-നു വെക്സ്ഫോര്‍ഡിലും, 23-നു കോര്‍ക്കിലും, 24-ന് ഡബ്ലിനിലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. വി. സി. മാത്യൂസ് തിരുവചനസന്ദേശം നല്‍കുന്നതാണ്.

കാല്‍വറിയില്‍ കര്‍ത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ക്കായി മരിച്ച് ഉയര്‍ത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാര്‍ഗ്ഗം ഉളവായത്. ദൈവിക സമാധാനവും നിത്യജീവനുമാണ് ഈ മാര്‍ഗ്ഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവിക സ്നേഹവും ഹൃദയവിശുദ്ധിയും പ്രാപിച്ചു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശികളായിത്തീരാമെന്ന നിര്‍മ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്.

യേശുക്രിസ്തുവിന്‍റെ നിര്‍മ്മലസുവിശേഷം കേള്‍ക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


+353 87 218 2948

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW