കിൽക്കെന്നി കൗണ്ടിയിലെ N25 ലെ ലഫാനിയിൽ ഇന്നലെ വൈകിട്ട് 5.50ഓടെ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 വയസ്സുള്ള ഒരു വയോധിക മരിച്ചു. .
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇവര്‍ തന്നെ ആയിരുന്നു കാർ ഓടിച്ചിരുന്നത്.
മൃതദേഹം വാട്ടർഫോർഡ് സർവകലാശാലാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടം പരിശോധന ഇന്ന് നടത്തും.
അപകടത്തിൽ ഉള്‍പെട്ട കാറിന്റെ ഡ്രൈവറായ 30-കാരനും 20 വയസ്സുള്ള സഹയാത്രികയും ചെറിയ പരിക്കുകളോടെ വാട്ടർഫോർഡ് സർവകലാശാലാശുപത്രിയിൽ ചികിത്സയിലാണ്.
ഫൊറൻസിക് സംഘത്തിന്റെ പരിശോധനയ്‌ക്കായി N25 റോഡിൽ ലഫാനി റൗണ്ട്‌ബൗട്ട് മുതൽ ഗ്ലെൻമോർ റൗണ്ട്‌ബൗട്ട് വരെ ഇന്ന് രാവിലെ അടച്ചിട്ടു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments